1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Russia India

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങരുതെന്ന് ആരും ഇന്ത്യയോട് പറഞ്ഞിട്ടില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി

Russia India
റഷ്യയില്‍ നിന്ന് എണ്ണ വാങ്ങരുതെന്ന് ആരും ഇന്ത്യയോട് പറഞ്ഞിട്ടില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി പറഞ്ഞു. വാഷിങ്ടണില്‍ യുഎസ് ഊര്‍ജ സെക്രട്ടറി ജെന്നിഫര്‍ ഗ്രാന്‍ഹോമുമായി നടത്തിയ ഉഭയകക്ഷി യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 
 
കൂടാതെ ഇന്ത്യയിലെ പൗരന്മാര്‍ക്ക് ഇന്ധനം നല്‍കാനുള്ള ധാര്‍മികമായ ഉത്തരവാദിത്വം സര്‍ക്കാരിനുണ്ടെന്നും റഷ്യയില്‍ നിന്ന് എണ്ണവാങ്ങുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
ആലപ്പുഴയില്‍ സ്‌കൂളില്‍ നിന്ന് വരുന്ന വഴി ഏഴുവയസുകാരിയെ തെരുവുനായ ആക്രമിച്ചു