അഭിറാം മനോഹർ|
Last Modified വ്യാഴം, 6 ഒക്‌ടോബര്‍ 2022 (14:38 IST)
എണ്ണ ഉത്പാദക രാജ്യങ്ങളുടെ സംഘടനയായ ഒപ്പെക് പ്ലസ് ഉത്പാദനം വെട്ടിക്കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചു. പ്രഖ്യാപനത്തിന് പിന്നാലെ രാജ്യാന്തര അസംസ്കൃത എണ്ണവിലയിൽ 1.4 ശതമാനം മുതൽ 1.7 ശതമാനം വരെ വർധനവ് രേഖപ്പെടുത്തി.
പ്രതിദിന ഉത്പാദനം രണ്ട് ദശലക്ഷം ബാരൽ വെട്ടിക്കുറയ്ക്കാനാണ് ഒപ്പെക് പ്ലസ് രാജ്യങ്ങൾ തീരുമാനിച്ചത്. സമീപമാസങ്ങളീൽ എണ്ണവിലയിലുണ്ടായ കുറവ് കണക്കിലെടുത്താണ് തീരുമാനം.