കോടിയേരിയുടെ ഭൗതികശരീരം തലസ്ഥാനത്തേക്ക് കൊണ്ടുവരാതിരുന്നത് ഇക്കാരണത്താല്‍; വിശദീകരിച്ച് പാര്‍ട്ടി

രേണുക വേണു| Last Modified ശനി, 8 ഒക്‌ടോബര്‍ 2022 (08:42 IST)

അന്തരിച്ച സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭൗതിക ശരീരം തിരുവനന്തപുരത്തേക്ക് എത്തിക്കാത്തതിന്റെ കാരണം വിശദീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ നിന്ന് മൃതദേഹം നേരെ കണ്ണൂരിലേക്കാണ് കൊണ്ടുവന്നത്. തിരുവനന്തപുരത്തേക്ക് മൃതദേഹം കൊണ്ടുവരാത്തതില്‍ സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. അതിനു പിന്നാലെയാണ് പാര്‍ട്ടിയുടെ ഔദ്യോഗിക പ്രതികരണം.

ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ വെച്ചാണ് കോടിയേരിയുടെ അന്ത്യമുണ്ടായത്. ദീര്‍ഘ നാളത്തെ രോഗാവസ്ഥ അദ്ദേഹത്തിന്റെ ശരീരത്തെ ഏറെ ബാധിച്ചിരുന്നു. മരണശേഷവും ദീര്‍ഘമായ ഒരു യാത്ര അതുകൊണ്ട് തന്നെ ഒഴിവാക്കണമെന്ന നിര്‍ദ്ദേശമാണ് ഡോക്ടര്‍മാരില്‍ നിന്നും ഉണ്ടായത്. അതിന്റെ അടിസ്ഥാനത്തിലാണ് ചെന്നൈയില്‍ നിന്ന് തലശ്ശേരിയിലേക്കും, പിന്നീട് കണ്ണൂരിലേക്കും കൊണ്ടുപോകുന്നതിനുള്ള തീരുമാനമെടുത്തതെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വ്യക്തമാക്കി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :