പെട്രോളിനും ഡീസലിനും രണ്ടു രൂപ എക്‌സൈസ് തീരുവ കൂട്ടി

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 1 ഒക്‌ടോബര്‍ 2022 (17:14 IST)
പെട്രോളിനും ഡീസലിനും രണ്ടു രൂപ എക്‌സൈസ് തീരുവ കൂട്ടി. രാജ്യത്ത് എഥനോള്‍ ചേര്‍ക്കാത്ത പെട്രോളിനും ഡീസലിനും ആണ് രണ്ടു രൂപ എക്‌സൈസ് തിരുവ കൂട്ടിയത്. നവംബര്‍ ഒന്നു മുതല്‍ കൂട്ടിയ വില പ്രാബല്യത്തില്‍ വരും. അതേസമയം ഒക്ടോബര്‍ ഒന്നുമുതലാണ് എക്‌സൈസ് കൂട്ടുമെന്ന് കേന്ദ്ര ധനകാര്യമന്ത്രാലയം ആദ്യം അറിയിച്ചിരുന്നത്.

എന്നാല്‍ ഇത് ഇപ്പോള്‍ ഒരു മാസത്തേക്ക് കൂടി നീട്ടിയിരിക്കുകയാണ്. പൊതുവായുള്ള എക്‌സൈസ് തിരുവെക്കും പുറമെയാണ് അധിക എക്‌സൈസ് ഡ്യൂട്ടി ചുമത്താന്‍ തീരുമാനിച്ചിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :