1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Robber's gang raped a lady during robbery

കവര്‍ച്ച സംഘം യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കി; കൃത്യം കുടുംബാംഗങ്ങളെ കെട്ടിയിട്ടശേഷം

കവര്‍ച്ച സംഘം
കവര്‍ച്ച സംഘം യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കി. കുടുംബാംഗങ്ങളെ കെട്ടിയിട്ടശേഷമാണ് മോഷ്ടാക്കള്‍ യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കിയത്. ഉത്തര്‍പ്രദേശിലെ നാരായണ്‍പുരിലാണ് സംഭവം. 
 
വീട്ടുടമയുടെ ഭാര്യയെയാണ് കവര്‍ച്ചാ സംഘം മാനഭംഗപ്പെടുത്തിയത്. 12 ഓളംവരുന്ന കവര്‍ച്ച സംഘം വീട്ടില്‍ അതിക്രമിച്ചുകയറുകയും കുടുംബാംഗങ്ങളെ കെട്ടിയിട്ടശേഷം യുവതിയെ കൂട്ടമാഭംഗത്തിനിരയാക്കുകയുമായിരുന്നു. 
 
20,000 രൂപയും, 1.5 ലക്ഷം രൂപയുടെ ആഭരണങ്ങളും മറ്റ് വിലപിടിപ്പുള്ള സാധങ്ങളും ഇവിടെ നിന്ന് കവര്‍ന്നു.