1. വാര്‍ത്താലോകം
  2. »
  3. വാര്‍ത്ത
  4. »
  5. ദേശീയം
  6. resignation

ബിഹാറില്‍ രണ്ട്‌ ബിജെപി എംഎല്‍എമാര്‍ രാജിവച്ചു

ബിഹാര്‍
ബിഹാര്‍ നിയമസഭയില്‍ നിന്ന്‌ രണ്ട്‌ ബിജെപി എംഎല്‍എമാര്‍ രാജിവച്ചു.

ദര്‍ഭംഗ ജില്ലയിലെ ജേയ്‌ല്‌ നിയമസഭാമണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ വിനയ്‌ കുമാര്‍ മിശ്ര, സമസ്തിപൂര്‍ ജില്ലയിലെ മൊഹിയുദ്ദിനഗര്‍ എംഎല്‍എയായ റാണാ ഗണേശ്വര്‍ സിംഗ്‌ എന്നിവരാണ്‌ രാജിവച്ചത്‌.

ഇരുവരും സ്പീക്കര്‍ ഉദയ്‌ നാരായണ്‍ ചൗധരിക്ക്‌ രാജിക്കത്ത്‌ കൈമാറി. എംഎല്‍എമാരുടെ രാജിയോടെ 237 അംഗ നിയമസഭയിലെ ബിജെപിയുടെ പ്രാതിനിധ്യം 88 ആയി കുറഞ്ഞു. രാജിക്കുള്ള കാരണം വ്യക്തമായിട്ടില്ല.
About Writer
VISHNU.NL