അനുബന്ധ വാര്‍ത്തകള്‍
- ഇന്ത്യൻ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ ബിജെപിയിൽ ചേർന്നു, ചിത്രം പങ്കുവെച്ച് ഭാര്യ റിവാബ
- ദുലീപ് ട്രോഫി ടീമിൽ മാറ്റം, ജഡേജയ്ക്ക് പിന്നാലെ 2 താരങ്ങളെ കൂടി ഒഴിവാക്കി
- ഇരുപത്തിരണ്ടോളം സിനിമകൾ ഇനിയുമുണ്ടെന്ന് പറഞ്ഞു, ആ പേപ്പറുകെട്ട് അമിത് ഷാ വലിച്ചെറിഞ്ഞു: സുരേഷ് ഗോപി
- രവീന്ദ്ര ജഡേജയെ ചെന്നൈ സൂപ്പര്‍ കിങ്സ് നിലനിര്‍ത്തില്ല; ലേലത്തില്‍ സ്വന്തമാക്കാന്‍ ശ്രമിക്കും
- അന്ന് ജന്തര്‍ മന്തറിലൂടെ മോദി ഭരണകൂടം വലിച്ചിഴച്ചു, ഇന്ന് ഇന്ത്യയുടെ അഭിമാനം; ക്രഡിറ്റെടുക്കാന്‍ വരുന്നവര്‍ അകലം പാലിക്കുക !
ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ ബിജെപിയില്‍ ചേര്‍ന്നു
Jadeja
ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ ബിജെപിയില്‍ ചേര്‍ന്നു. ജഡേജയുടെ ഭാര്യയും ജാം നഗര്‍ എംഎല്‍എയുമായ റിവാബ ജഡേജയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ഇന്ത്യയുടെ ടി20 ലോകകപ്പ് വിജയത്തിന് ശേഷം രവീന്ദ്ര ജഡേജ ടി20 ക്രിക്കറ്റില്‍ നിന്നും വിരമിച്ചതായി പ്രഖ്യാപിച്ചിരുന്നു.
ബിജെപിയുടെ അംഗത്വ ക്യാംപയിന്റെ ഭാഗമായാണ് രവീന്ദ്ര ജഡേജ ബിജെപി അംഗത്വം എടുത്തത്. രവീന്ദ്ര ജഡേജ സജീവ രാഷ്ട്രീയത്തിലേക്ക് വരുമെന്ന് ചില അഭ്യൂഹങ്ങള്‍ നിലനില്‍ക്കെയാണ് അദ്ദേഹം പാര്‍ട്ടിയില്‍ അംഗത്വമെടുത്ത കാര്യം ഭാര്യ അറിയിച്ചത്. ഇരുവരുടെയും ബിജെപി മെമ്പര്‍ഷിപ്പ് കാര്‍ഡ് റിവാബ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തു.