അനുബന്ധ വാര്‍ത്തകള്‍
- ദുലീപ് ട്രോഫി ടീമിൽ മാറ്റം, ജഡേജയ്ക്ക് പിന്നാലെ 2 താരങ്ങളെ കൂടി ഒഴിവാക്കി
- ഇരുപത്തിരണ്ടോളം സിനിമകൾ ഇനിയുമുണ്ടെന്ന് പറഞ്ഞു, ആ പേപ്പറുകെട്ട് അമിത് ഷാ വലിച്ചെറിഞ്ഞു: സുരേഷ് ഗോപി
- രവീന്ദ്ര ജഡേജയെ ചെന്നൈ സൂപ്പര്‍ കിങ്സ് നിലനിര്‍ത്തില്ല; ലേലത്തില്‍ സ്വന്തമാക്കാന്‍ ശ്രമിക്കും
- അന്ന് ജന്തര്‍ മന്തറിലൂടെ മോദി ഭരണകൂടം വലിച്ചിഴച്ചു, ഇന്ന് ഇന്ത്യയുടെ അഭിമാനം; ക്രഡിറ്റെടുക്കാന്‍ വരുന്നവര്‍ അകലം പാലിക്കുക !
- ആർഎസ്എസ് ഇടപ്പെട്ടോ? 2027ലും യുപിയെ നയിക്കുക യോഗി തന്നെ, പിന്തുണ നൽകി കേന്ദ്ര നേതൃത്വം
ഇന്ത്യൻ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ ബിജെപിയിൽ ചേർന്നു, ചിത്രം പങ്കുവെച്ച് ഭാര്യ റിവാബ
ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ ബിജെപിയില്‍ ചേര്‍ന്നു. രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ജഡേജ ബിജെപിയുടെ സിറ്റിംഗ് എംഎല്‍എയാണ്. ഗുജറാത്തിലെ ജാമ്നഗര്‍ നോര്‍ത്ത് അസബ്ലി മണ്ഡലത്തെയാണ് റിവാബ ജഡേജ പ്രതിനിധീകരിക്കുന്നത്.
രവീന്ദ്ര ജഡേജ ബിജെപിയില്‍ അംഗമായ വിവരം റിവാബ ജഡേജയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. റിവാബ ജഡേജയുടെയും രവീന്ദ്ര ജഡേജയുടെയും ബിജെപി അംഗത്വ കാര്‍ഡിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് പോസ്റ്റ്. 2019ലാണ് റിവാബ ബിജെപിയില്‍ ചേര്‍ന്നത്. 2022ലാണ് നിയമസഭാ തിരെഞ്ഞെടുപ്പില്‍ വിജയിച്ചത്. അതേസമയം ഇന്ത്യയുടെ ഓള്‍റൗണ്ട് താരമായ രവീന്ദ്ര ജഡേജ ടി20 ലോകകപ്പിന് പിന്നാലെ ടി20 ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചിരുന്നു. ഏകദിനത്തിലും ടെസ്റ്റിലുമാണ് നിലവില്‍ താരം ഇന്ത്യയ്ക്കായി കളിക്കുന്നത്.
???? #SadasyataAbhiyaan2024 pic.twitter.com/he0QhsimNK
— Rivaba Ravindrasinh Jadeja (@Rivaba4BJP) September 2, 2024