ഇരുപത്തിരണ്ടോളം സിനിമകൾ ഇനിയുമുണ്ടെന്ന് പറഞ്ഞു, ആ പേപ്പറുകെട്ട് അമിത് ഷാ വലിച്ചെറിഞ്ഞു: സുരേഷ് ഗോപി

Suresh Gopi
Suresh Gopi
അഭിറാം മനോഹർ| Last Modified വ്യാഴം, 22 ഓഗസ്റ്റ് 2024 (09:28 IST)
തന്റെ പാഷനാണെന്നും അഭിനയിക്കാനാവുന്നില്ലെങ്കില്‍ ചത്തു പോകുമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ് സുരേഷ് ഗോപിയെ ആദരിക്കാനായി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒറ്റക്കൊമ്പന്‍ എന്ന സിനിമയില്‍ അഭിനയിക്കാനായി അനുവാദം ചോദിച്ചിട്ടുണ്ടെന്നും സിനിമയില്‍ അഭിനയിക്കുന്നതിന്റെ പേരില്‍ മന്ത്രിസ്ഥാനം പോയാല്‍ രക്ഷപ്പെട്ടുവെന്നും ചടങ്ങില്‍ തമാശരൂപേണ സുരേഷ് ഗോപി പറഞ്ഞു.

മന്ത്രി സ്ഥാനം ലഭിച്ചാലും സിനിമകള്‍ ചെയ്യാന്‍ അനുവദിക്കണമെന്ന് നേരത്തെ ചോദിച്ചിരുന്നതാണ്. എത്ര സിനിമകള്‍ ചെയ്യാനുണ്ട് എന്ന് ചോദിച്ചപ്പോള്‍ ഇരുപത്തിരണ്ടോളം എണ്ണമുണ്ടെന്ന് പറഞ്ഞപ്പോള്‍ അമിത് ഷാ ആ പേപ്പറുകെട്ട് ഒരു സൈഡിലോട് അങ്ങ് കളയുകയാണ് ചെയ്തത്. പക്ഷേ അനുവദിക്കാമെന്ന് പറഞ്ഞിട്ടുണ്ട്. ഇനി എന്ത് തന്നെയായാലും സെപ്റ്റംബര്‍ ആറിന് ഞാന്‍ ഇങ്ങ് പോരും. അതിന്റെ പേരില്‍ അവര്‍ പറഞ്ഞയച്ചാല്‍ രക്ഷപ്പെട്ടെന്നെ പറയാനുള്ളു. സുരേഷ് ഗോപി പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :