എലിവിഷം ഉപയോഗിച്ച് പല്ലുതേച്ച 18കാരിക്ക് ദാരുണാന്ത്യം

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 16 സെപ്‌റ്റംബര്‍ 2021 (09:23 IST)
എലിവിഷം ഉപയോഗിച്ച് പല്ലുതേച്ച 18കാരിക്ക് ദാരുണാന്ത്യം. മഹാരാഷ്ട്ര ധാരാവി സ്വദേശി അഫ്‌സാനയാണ് മരിച്ചത്. പല്ലുതേക്കാന്‍ ടൂത്ത് പേസ്റ്റിനു പകരം അബദ്ധത്തില്‍ എലിവഷത്തിന്റെ പേസ്റ്റ് എടുക്കുകയായിരുന്നു. പെട്ടെന്നുതന്നെ അബദ്ധം മനസിലാക്കി വാ കഴുകിയെങ്കിലും അസ്വസ്ഥതകള്‍ ഉണ്ടാകുകയായിരുന്നു.

വീട്ടുകാര്‍ ശകാരിക്കുമെന്ന് ഭയന്ന് വിവരം മറച്ചുവച്ചത് ആരോഗ്യനില വശളാക്കിയെന്ന് അധികൃതര്‍ അറിയിച്ചു. അപകടമരണത്തിന് ധാരാവി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :