1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Depression in Bengal Sea Weather Report

ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം ശക്തി പ്രാപിക്കും; കേരളത്തില്‍ മഴ മുന്നറിയിപ്പ്

Low Pressure
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യുനമര്‍ദം ശക്തി പ്രാപിക്കാന്‍ സാധ്യത. തെക്കന്‍ ബംഗാള്‍ ഉള്‍കടലിന്റെ മധ്യ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ന്യുനമര്‍ദം അടുത്ത 24 മണിക്കൂറിനുള്ളില്‍ കൂടുതല്‍ ശക്തി  പ്രാപിച്ചു പടിഞ്ഞാറു-വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ചു ശ്രീലങ്ക തീരത്തേക്ക് നീങ്ങാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. തുടര്‍ന്നുള്ള  24 മണിക്കൂറില്‍ വീണ്ടും ശക്തി പ്രാപിച്ച് തീവ്ര ന്യുനമര്‍ദമായി (Depression) മാറി തമിഴ്‌നാട് തീരത്തേക്ക് നീങ്ങാനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. കേരളത്തില്‍ മാര്‍ച്ച് 5,6,7 തീയതികളില്‍ ഒറ്റപ്പെട്ട മഴക്ക് സാധ്യത. തമിഴ്‌നാട് തീരദേശ മേഖലയില്‍  ശക്തമായ മഴക്ക് സാധ്യതയെന്നും മുന്നറിയിപ്പ്. 
 
അടുത്ത ലേഖനം
വിസ്‌മയ കേസ്: പ്രതികിരണിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു