അനുബന്ധ വാര്‍ത്തകള്‍
- 2021ൽ ഇന്ത്യക്കാർ ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരഞ്ഞത് എന്തെല്ലാം?
- ബിജെപി ക്രൂരന്മാരുടെ പാർട്ടി, ഷാറൂഖ് ഖാനെ വേട്ടയാടി: മമത ബാനർജി
- അഞ്ചര മണിക്കുള്ളിൽ റിലീസ് ഓർഡർ എത്തിക്കാനായില്ല: ആര്യൻ ഖാൻ ഇന്നും ജയിലിൽ തുടരും
- ലഹരിമരുന്ന് കേസിൽ ആര്യൻ ഖാന് ജാമ്യം
- ദീപികയും ശ്രദ്ധ കപൂറും അടക്കമുള്ള താരങ്ങളെ ഭീഷണിപ്പെടുത്തി സമീർ വാങ്കഡെ പണം തട്ടി: കത്ത് പുറത്ത് വിട്ട് മന്ത്രി
മയക്കുമരുന്ന് കേസ്: ആര്യൻ ഖാനെതിരെ തെളിവില്ലെന്ന് എൻസിബി
ലഹരിമരുന്ന് കേസിൽ നടൻ ഷാറൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെതിരെ തെളിവില്ലെന്ന് നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ. ആര്യൻ ഖാൻ കൈവശമായി മയക്കുമരുന്ന് സൂക്ഷിച്ചിരുന്നില്ല. അതിനാൽ തന്നെ ഫോൺ പിടിച്ചെടുക്കേണ്ട ആവശ്യം ഉണ്ടായിരുന്നില്ലെന്നും പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിൽ പറയുന്നു.
മാസങ്ങൾക്ക് മുൻപാണ് ആഡംബര കപ്പലിൽ നിന്ന് ആര്യൻ ഖാനെ മയക്കുമരുന്ന് പാർട്ടിക്കിടെ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്‌തത്. അന്താരാഷ്ട്ര മയക്കുമരുന്ന് ലോബിയുടെ ഭാഗമാണ് ആര്യൻ ഖാൻ എന്ന വാദം സ്ഥാപിക്കാൻ യാതൊരു തെളിവും ലഭിച്ചിട്ടില്ല. എൻസിബി ചട്ടപ്രകാരം റെയ്‌ഡ് വീഡിയോ റെക്കോർഡ് ചെയ്യേണ്ടതാണ് എന്നാൽ ആര്യൻ ഖാനെ അറസ്റ്റ് ചെയ്‌ത റെയ്‌ഡിൽ അതുണ്ടായില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
മുൻ മുംബൈ സോണൽ യൂണിറ്റ് ഡയറക്ടറായ സമീർ വാംഖഡെയുടെ പ്രവർത്തനങ്ങളെ ചോദ്യം ചെയ്യുന്നതാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകൾ എന്നാണ് റിപ്പോർട്ട്.
അടുത്ത ലേഖനം