ബര്‍ദ്വാന്‍ (പശ്ചിമബംഗാള്‍)|
jibin|
Last Updated:
വെള്ളി, 10 ഒക്‌ടോബര്‍ 2014 (12:39 IST)
പന്ത്രണ്ട് വയസുകാരിയായ പെണ്‍കുട്ടി തൃണമൂല്‍ കോണ്‍ഗ്രസ് പ്രാദേശിക ഓഫീസില്‍ വെച്ച് ബലാത്സംഗത്തിന് ഇരയായെന്ന് റിപ്പോര്‍ട്ട്. സംഭവത്തിലെ പ്രതിയായ പാര്‍ട്ടി പ്രാദേശിക നേതാവിന്റെ സഹോദരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തൃണമൂല്‍ നേതാവ് ബാബു മണ്ഡലിന്റെ സഹോദരന്‍ ഭോലയാണ് പിടിയിലായത്.
പന്ത്രണ്ട് വയസുകാരിയായ പെണ്‍കുട്ടി വീടിനുസമീപം ബന്ധുക്കളെ കാത്തു നില്‍ക്കുകയായിരുന്നു. ഈ സമയം ഭോല കുട്ടിയെ പാര്‍ട്ടി ഓഫീസിലേക്ക് പിടിച്ചു കൊണ്ടു പോകുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്തു. പെണ്‍കുട്ടിയുടെ നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാര്‍ തളര്‍ന്ന് അവശയായ കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
തടിച്ചുകൂടിയ നാട്ടുകാര്‍ ഭോലയെ പിടികൂടി മര്‍ദ്ദിക്കുകയും പാര്‍ട്ടി ഓഫീസ് ആക്രമിക്കുകയും ചെയ്തു. ഓഫീസിന് സമീപം നിര്‍ത്തിയിട്ടിരുന്ന രണ്ട് മോട്ടോര്‍സൈക്കിളുകള്‍ പ്രക്ഷോഭകാരികള്‍ കത്തിക്കുകയും ചെയ്തു. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ പ്രദേശത്ത് വന്‍ പൊലീസ് സന്നാഹമാണ് ഉള്ളത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.