1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. rakhubar das, jarkhand, bjp

രഘുബര്‍ ദാസ് ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയാകും

രഘുബര്‍ ദാസ്
ത്ധാര്‍ഖണ്ഡില്‍ നിന്നുള്ള ബിജെപി ദേശീയ വൈസ് പ്രസിഡന്റ് രഘുബര്‍ ദാസ് സംസ്ഥാനത്ത് മുഖ്യമന്ത്രിയാകുമെന്ന് സൂചന. സംസ്ഥാനത്ത് ആദ്യമായി കേവല ഭൂരിപക്ഷം നേടി അധികാരത്തിലെത്തിയ ബിജെപി പട്ടിക വര്‍ഗ്ഗക്കാരനല്ലാത്ത മുഖ്യമന്ത്രിയാകും ഇത്തവണയെന്ന് സൂചനകള്‍ നല്‍കിയിരുന്നു.

രഘുബര്‍ ദാസ് മുഖ്യമന്ത്രിയാകുകയാണെങ്കില്‍ ആദ്യത്തെ പട്ടികവര്‍ഗ്ഗക്കാരനല്ലാത്ത മുഖ്യമന്ത്രിയാകും ഇദ്ദേഹം. സംസ്ഥാനത്തിന്റെ ജനസംഖ്യയില്‍ 32 ശതമാനവും ആദിവാസികളാണ്. 2000 ല്‍ സംസ്ഥാനം നിലവില്‍ വന്നതിനു ശേഷമുള്ള ഒമ്പത് സര്‍ക്കാരിലും മുഖ്യമന്ത്രിയായത് ആദിവാസി വിഭാഗത്തില്‍ നിന്നുള്ളവരായിരുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.
About Writer
VISHNU.NL