അനുബന്ധ വാര്‍ത്തകള്‍
- റയില്‍വേ സ്റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍, ബസ് സ്റ്റാന്‍ഡുകള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഓട്ടോ, ടാക്‌സി വാഹനങ്ങള്‍ക്ക് സവാരി നടത്തുന്നതിന് അനുമതി വേണം: ഐഎന്‍ടിയുസി
- കോവിഡ് ചികിത്സ: തിരുവനന്തപുരം സ്വകാര്യ ആശുപത്രികളില്‍ എക്സിക്യൂട്ടിവ് മജിസ്ട്രേറ്റുമാര്‍
- ലോക്ക്ഡൗണ്‍: അടിയന്തര യാത്രയ്ക്ക് ഓണ്‍ലൈന്‍ പാസ്, ചെയ്യേണ്ടത് ഇങ്ങനെ
- പടരുന്നത് തീവ്രവ്യാപന ശേഷിയുള്ള വൈറസ്; മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്
- സംസ്ഥാനത്തെ 127 ആരോഗ്യപ്രവര്‍ത്തകര്‍ക്കു കൂടി കൊവിഡ്; ആകെ ഹോട്സ്പോട്ടുകള്‍ 788 ആയി
രാജസ്ഥാനില്‍ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത 21 പേര്‍ 20 ദിവസത്തിനുള്ളില്‍ കൊവിഡ് ബാധിച്ച് മരിച്ചു
രാജസ്ഥാനില്‍ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത 21 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. രാജസ്ഥാനിലെ സികാര്‍ ജില്ലയിലാണ് ദാരുണ സംഭവം നടന്നത്. 20 ദിവസംകൊണ്ടാണ് ഇത്രയും പേര്‍ മരിച്ചത്. ഏപ്രില്‍ 15നും മെയ് അഞ്ചിനും ഇടയിലാണ് 21പേരും മരണത്തിന് കീഴടങ്ങിയത്. ശവസംസ്‌കാരചടങ്ങില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ ആളുകള്‍ കൂട്ടം കൂടിയെത്തുകയായിരുന്നു. മരണപ്പെട്ടവരില്‍ ഏകദേശം പേരും പ്രായം ചെന്നവരാണ്. 150തോളം പേര്‍ ശവസംസ്‌കാരത്തില്‍ പങ്കെടുത്തെന്നാണ് അറിവ്.
കൊവിഡ് ബാധിച്ച് മരിച്ചയാളെ പ്രോട്ടോക്കോള്‍ പാലിക്കാതെ പ്ലാസ്റ്റിക് കവറിലാണ് കൊണ്ടുവന്നത്. നിരവധിപേര്‍ മൃതദേഹത്തില്‍ സ്പര്‍ശിക്കുകയും ചെയ്തിട്ടുണ്ട്.