അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 41,971 പേര്‍ക്ക്; മരണം 64; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.25
- അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ എഫ്ഐആർ; വാഹനം പിടിച്ചെടുക്കും, ലൈസൻസ് റദ്ദാക്കും
- കങ്കണയ്ക്ക് കോവിഡ്, നടി ക്വാറന്റൈനില്‍
- സംസ്ഥാനത്ത് 65 പുതിയ ഹോട്സ്പോട്ടുകള്‍; ഇന്ന് രോഗം ബാധിച്ചത് 115 ആരോഗ്യപ്രവര്‍ത്തകര്‍ക്ക്
- ഭക്ഷണം നല്‍കാനെത്തി, ഒടുവില്‍ ശ്വാസം കിട്ടാതെ കരയുന്ന രോഗിയെ ബൈക്കിലിരുത്തി ആശുപത്രിയിലേക്ക്; അരവിന്ദും രേഖയും മാതൃകയാണ്
സംസ്ഥാനത്തെ 127 ആരോഗ്യപ്രവര്‍ത്തകര്‍ക്കു കൂടി കൊവിഡ്; ആകെ ഹോട്സ്പോട്ടുകള്‍ 788 ആയി
ഇന്ന് 127 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 40, കാസര്‍ഗോഡ് 18, എറണാകുളം 17, തൃശൂര്‍, വയനാട് 9 വീതം, തിരുവനന്തപുരം, പത്തനംതിട്ട 8 വീതം, കൊല്ലം 6, പാലക്കാട് 5, കോഴിക്കോട് 3, ഇടുക്കി 2, കോട്ടയം മലപ്പുറം 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 10,81,007 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 10,50,745 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 30,262 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 53,324 പേരെയാണ് പുതുതായി നിരീക്ഷണത്തിലാക്കിയത്.
ഇന്ന് 4 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 788 ഹോട്ട് സ്പോട്ടുകളാണുള്ളത്.