അനുബന്ധ വാര്‍ത്തകള്‍
- 'ചുമ്മാ' പുറത്തിറങ്ങേണ്ട, പാസ്പോര്‍ട്ട് ക്ലിയറന്‍സ് നടക്കില്ല
- ലോക്ക്ഡൗണ്‍: യാത്രാപാസ് ആര്‍ക്കൊക്കെ? എങ്ങനെ കിട്ടും?
- അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ എഫ്ഐആർ; വാഹനം പിടിച്ചെടുക്കും, ലൈസൻസ് റദ്ദാക്കും
- ലോക്ക്ഡൗണ്‍ മേയ് 16 നു ശേഷവും തുടര്‍ന്നേക്കാം
- എന്റെ കുടുംബത്തിലെ ഒരാളായാണ് ആ ചേട്ടനെ കണ്ടത്, പേടി തോന്നിയില്ല: രേഖ
പടരുന്നത് തീവ്രവ്യാപന ശേഷിയുള്ള വൈറസ്; മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്
കേരളത്തില്‍ പടരുന്നത് തീവ്രവ്യാപന ശേഷിയുള്ള വൈറസാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാനം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി വൈറസിന്റെ തീവ്രവ്യാപന ശേഷിയാണ്. അതീവ ജാഗ്രത വേണം. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് ഉയര്‍ന്നു നില്ക്കുന്ന ജില്ലകളിലും തദ്ദേശ ഭരണ സ്ഥാപനങ്ങളിലും കൂടുതല്‍ ജാഗ്രത വേണമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്കി. ചികിത്സാ സൗകര്യങ്ങള്‍ കുറവുള്ള സ്ഥലങ്ങളില്‍ ഉടന്‍ പരിഹാരം കാണണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വാര്‍ഡുതല സമിതിക്ക് കൂടുതല്‍ പ്രധാന്യം നല്കി കോവിഡ് പ്രതിരോധത്തില്‍ ഏര്‍പ്പെടണമെന്നും പിണറായി അറിയിച്ചു. സംസ്ഥാനത്ത് ഇന്ന് മാത്രം 41,971 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 28.25 ആണ്.