1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. rahul gandhi, modi, birth day

രാഹുൽ ഗാന്ധിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന്‍ പ്രധാനമന്ത്രി മോഡി

രാഹുൽ ഗാന്ധി
രാഷ്ട്രീയ വൈര്യം മറന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ജന്മദിനാശംസകൾ. തന്റെ ട്വിറ്റര്‍ അക്കൌണ്ടില്‍ കൂടിയാണ് പ്രധാനമന്ത്രി മോഡി, രാഹുല്‍ ഗാന്ധിക്ക് ജന്മദിനാശംസകള്‍ നേര്‍ന്നിരിക്കുന്നത്.  

കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് ജന്മദിനാശംസകൾ, അദ്ദേഹത്തിന്റെ ആയുസ് ആരോഗ്യത്തിനു വേണ്ടി ഞാൻ പ്രാർഥിക്കുന്നു’- അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.  പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ നിരവധി ആരോപണങ്ങളുമായി രംഗത്തു വന്നിട്ടുള്ള രാഹുലിന് മോഡി ആശംസ നേർന്നത് ഇപ്പോൾ തന്നെ ചർച്ചാ വിഷയമായി കഴിഞ്ഞു.

രാഹുലിന്റെ നാല്‍പ്പത്തി അഞ്ചാം ജന്മദിനമാണിന്ന്. പ്രിയനേതാവിന്റെ ജന്മദിനം ആഘോഷമാക്കാന്‍ ഡല്‍ഹിയില്‍ വമ്പന്‍ ഒരുക്കങ്ങളാണ് പ്രവര്‍ത്തകര്‍ നടത്തിയിരിക്കുന്നത്. രാജ്യ തലസ്ഥാനത്തു തന്നെ ജന്മദിനം ആഘോഷിക്കാൻ രാഹുൽ തീരുമാനിച്ചതിനു പിന്നിൽ രാഷ്ട്രീയ കാരണങ്ങൾ ഉണ്ടെന്നാണ് കരുതുന്നത്.
About Writer
VISHNU N L