1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Rahul gandhi challenges narendra modi forign support funding debate

മോദി രാജ്യത്തോടെ നുണ പറയുന്നത് നിർത്തണം, പ്രധാനമന്ത്രിയായി തുടരുന്നത് വിദേശ സഹായത്തോടെ: സംവാദത്തിന് രാഹുൽ ഗാന്ധിയുടെ വെല്ലുവിളി

Rahul Gandhi
പ്രധാനമന്ത്രി നരേന്ദ്രമോദി പ്രധാനമന്ത്രി പദവിയിലെത്തിയതും ഭരണത്തിലിരിക്കുന്നതും വിദേശസഹായത്തോടെയാണെന്ന് ലോകസഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഈ വിഷയത്തില്‍ ഏത് സമയത്തും ഏത് വേദിയിലും സംവാദം നടത്താന്‍ തയ്യാറാണെന്നും ധൈര്യമുണ്ടെങ്കില്‍ വെല്ലുവിളി ഏറ്റെടുക്കണമെന്നും രാഹുല്‍ വെല്ലുവിളിച്ചു.
 
ഗുജറാത്തില്‍ നടന്ന ഏകതാ ദിവസ് ചടങ്ങില്‍ രാജ്യത്തിനെതിരെ ചില വിദേശശക്തികള്‍ പ്രവര്‍ത്തിക്കുന്നതായി പ്രധാനമന്ത്രി നടത്തിയ പരാമര്‍ശങ്ങള്‍ക്ക് മറുപടിയായി സോഷ്യല്‍ മീഡിയയിലൂടെയാണ് രാഹുല്‍ ഗാന്ധിയുടെ പോസ്റ്റ്. പ്രധാനമന്ത്രിയുടെ സാമ്പത്തിക സ്രോതസ്സുകളെയും ഫണ്ടിംഗ് സിസ്റ്റത്തെയും പിന്തുണയ്ക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നത് വിദേശ ശക്തികളാണെന്നും ഇതിന് പുറമെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ പൂര്‍ണ്ണ പിന്തുണയും മോദിക്കുണ്ടെന്നും രാഹുല്‍ പറഞ്ഞു. തനിക്ക് മോദിയെ പറ്റി അറിയാവുന്ന വിവരങ്ങള്‍ അത്രത്തോളം ഭയാനകമായതിനാല്‍ അദ്ദേഹം ഈ വെല്ലുവിളി സ്വീകരിക്കാന്‍ ഒരിക്കലും ധൈര്യപ്പെടില്ലെന്നും രാഹുല്‍ പരിഹസിച്ചു.ALSO READ: ദീപാവലി പരിസ്ഥിതി സൗഹൃദമായി ആഘോഷിച്ചുകൂടെയെന്ന് ദിയ മിർസ, വീഡിയോ നീക്കം ചെയ്യിപ്പിച്ച് ബിജെപി, തുക്ഡെ ഗ്യാങ്ങിലുള്ളവർ പഠിപ്പിക്കേണ്ട..
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
മുറസു ചുഴലിക്കാറ്റ് കരയിൽ, മൂന്ന് ചക്രവാതചുഴികൾ; നവംബർ എട്ട് വരെ മഴ