1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Prime Minister Narendra Modi's foreign trips

കഴിഞ്ഞ 10 വര്‍ഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശയാത്രകള്‍ക്കായി ഖജനാവില്‍ നിന്ന് ചെലവഴിച്ചത് 762 കോടി രൂപ

Modi condemns Terrorism, SCO against Terrorism, Pahalgam attacks, India at SCO,ഷാങ്ങ്ഹായ് ഉച്ചകോടി, ഭീകരവാദത്തെ എതിർത്ത് ഇന്ത്യ, പഹൽഗാം ഭീകരാക്രമണം
കഴിഞ്ഞ 10 വര്‍ഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശയാത്രകള്‍ക്കായി ഖജനാവില്‍ നിന്ന് ചെലവഴിച്ചത് 762 കോടി രൂപ. കേന്ദ്ര വിദേശകാര്യമന്ത്രാലയം ആണ് ഇക്കാര്യം ലോക്‌സഭയില്‍ അറിയിച്ചത്. 2024ല്‍ വിദേശയാത്രകള്‍ക്കുള്ള വാര്‍ഷിക ചെലവ് 100 കോടി രൂപയില്‍  അധികമായിരുന്നെങ്കില്‍ 2025 ഇത് 175 കോടി രൂപ കവിഞ്ഞു.
 
ആ വര്‍ഷം യൂറോപ്യന്‍ രാജ്യങ്ങള്‍, അമേരിക്ക, ആഫ്രിക്ക എന്നിവിടങ്ങളില്‍ മോദി പര്യടനം നടത്തിയിരുന്നു. അതേസമയം താരിഖ് റഹ്മാന്റെ നേതൃത്വത്തിലുള്ള ബംഗ്ലാദേശിലെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള ഇന്ത്യന്‍ സര്‍ക്കാരിനെ പ്രതിനിധീകരിക്കുമെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു. 
 
സാര്‍ക്ക് രാജ്യങ്ങളായ ഭൂട്ടാന്‍, നേപ്പാള്‍, പാകിസ്ഥാന്‍, മാലിദ്വീപ്, ശ്രീലങ്ക, ചൈന, സൗദി അറേബ്യ, തുര്‍ക്കി, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ഖത്തര്‍, മലേഷ്യ, ബ്രൂണൈ എന്നിവയുള്‍പ്പെടെ കുറഞ്ഞത് 12 രാജ്യങ്ങളിലെ നേതാക്കളെയെങ്കിലും പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് ബംഗ്ലാദേശ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ശ്രീലങ്കന്‍ പ്രസിഡന്റ് അനുര കുമാര ദിസനായകെ, ഭൂട്ടാന്‍ പ്രധാനമന്ത്രി ഷെറിംഗ് ടോബ്ഗെ എന്നിവരും ഫെബ്രുവരി 18 ന് എഐ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.
അടുത്ത ലേഖനം
തൊണ്ടിമുതലും ദൃക്സാക്ഷിയും സിനിമയെ വെല്ലുന്ന ത്രില്ലര്‍; സമീനയുടെ വയറ്റില്‍ സ്വര്‍ണമാലയ്‌ക്കൊപ്പം കമ്മലും