1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. president, pranab mukherjee, suvra mukherjee

രാഷ്‌ട്രപതി പ്രണബ് മുഖര്‍ജിയുടെ ഭാര്യ അന്തരിച്ചു

പ്രണബ് മുഖര്‍ജി
രാഷ്‌ട്രപതി പ്രണബ് മുഖര്‍ജിയുടെ ഭാര്യ സുവ്‌റ മുഖര്‍ജി അന്തരിച്ചു. 74 വയസ് ആയിരുന്നു. ചൊവ്വാഴ്ച രാവിലെ 10.51 ഓടെയായിരുന്നു അന്ത്യം. ശ്വസന സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചു നാളുകളായി ചികിത്സയില്‍ ആയിരുന്നു. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്നായിരുന്നു അന്ത്യം.
 
ഇപ്പോള്‍ ബംഗ്ലാദേശിലുള്ള ജെസ്സോറില്‍ 1940 സെപ്തംബര്‍ 17ന് ആയിരുന്നു സുവ്‌റ മുഖര്‍ജി ജനിച്ചത്. 1957 ജൂലൈ 13ന് പ്രണബ് മുഖര്‍ജിയെ വിവാഹം കഴിച്ചു. അറിയപ്പെടുന്ന 
 
പ്രണബ് മുഖര്‍ജി - സുവ്‌റ മുഖര്‍ജി ദമ്പതികള്‍ക്ക് മൂന്നു മക്കളാണ്. അഭിജിത് മുഖര്‍ജി, ഇന്ദ്രജിത്ത് മുഖര്‍ജി, ശര്‍മ്മിഷ്‌ഠ മുഖര്‍ജി.
About Writer
JOYS JOY