1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. PM Modi teleprompter malfunctioned

ടെലി പ്രോംപ്‌റ്റർ പണിമുടക്കി, പ്രസംഗം നിർത്തി പ്രധാനമന്ത്രി: പരിഹാസവുമായി രാഹുൽ ഗാന്ധി

രാഹുൽ ഗാന്ധി
ദാവോസ് ലോക എക്കണോമിക് ഉച്ചകോടിയില്‍ പ്രധാനമന്ത്രിയുടെ പ്രസംഗത്തെ പരിഹസിച്ച് രാഹുൽഗാന്ധി. പ്രസംഗത്തിനിടെ പ്രധാനമന്ത്രിയുടെ ടെലപ്രോംപ്‌റ്റർ തകരാറായതിനെ തുടർന്ന് പ്രസംഗം കുറച്ച് നേരം നിർത്തിവെച്ചിരുന്നു. ഈ സംഭവത്തെ ട്രോളിയാണ് രാഹുൽഗാന്ധി രംഗത്തെത്തിയത്.
 
ഇത്രധികം കള്ളങ്ങള്‍ പറയാന്‍ ടെലിംപ്രോംപ്റ്ററിന് കഴിയില്ലെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ഹിന്ദിയിലുള്ള ട്വീറ്റ്. അഞ്ച് ദിവസം നീളുന്ന ലോക എക്കണോമിക് ഉച്ചകോടിയില്‍ ആദ്യ ദിവസമായ തിങ്കളാഴ്ചയാണ്  പ്രധാനമന്ത്രി നരേന്ദ്ര മോദി ഓണ്‍ലൈനില്‍ അഭിസംബോധന ചെയ്തത്. മറ്റ് രാജ്യതലവന്മാരും ഉച്ചകോടിയിൽ പങ്കെടുത്തിരുന്നു.
 

അടുത്ത ലേഖനം
സെക്രട്ടറിയേറ്റില്‍ കൊവിഡ് രൂക്ഷം; 80തോളം ജീവനക്കാര്‍ക്ക് കൊവിഡ്