അനുബന്ധ വാര്‍ത്തകള്‍
- പാർലമെന്റ് ഓഫീസിൽ നിന്നും നിരന്തരം ഗർഭനിരോധന ഉറകൾ നീക്കം ചെയ്യേണ്ടി വരുന്നു; സഹികെട്ട് ശുചീകരണ ജീവനക്കാർ
- ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിൽ ഉഭയസമ്മതം പ്രധാനം: താരങ്ങൾക്ക് ക്രിക്കറ്റ് അസോസിയേഷന്റെ മാർഗനിർദേശം
- ‘എപ്പോഴും എന്റെ പിന്നാലെ വരുന്നു, സ്വസ്ഥത നശിച്ചപ്പോൾ ഞാൻ കൊന്നു‘: അഞ്ച് വയസുകാരൻ അനുജനെ കൊന്ന് ബാഗിലാക്കി 19കാരി
- രാജ്യത്തെ ആദ്യ തലയോട്ടി മാറ്റിവക്കൽ ശസ്ത്രക്രിയ വിജയം; നാലുവയസുകാരി ജീവിതത്തിലേക്ക്
- സ്കൂളിൽ ഹിന്ദു-മുസ്ലിം കുട്ടികളെ വേർതിരിച്ചിരുത്തുന്നതായി അധ്യാപകർ; ചില കുട്ടികൾ മാംസം കഴിക്കുന്നവരാണെന്ന് സ്കൂൾ അധികൃതരുടെ വിചിത്ര ന്യായം
ഇറാനുമേലുള്ള അമേരിക്കൻ ഉപരോധം: ഇന്ത്യയിലേക്ക് സൌദിയിൽ നിന്നും കൂടുതൽ എണ്ണ എത്തും
ഡൽഹി: ഇന്ത്യക്ക് അധിക എണ്ണ നൽകാൻ ഒരുങ്ങി സൌദി അറേബ്യ. ഇറാനുമേലുള്ള അമേരിക്കയുടെ ഉപരോധത്തിന് പിന്നാലെയാണ് 40 ലക്ഷം ബാരൽ അധിക അസംസ്കൃത എണ്ണ ഇന്ത്യക്ക് നൽകാൻ ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉത്പാതക രാഷ്ട്രമായ സൌദി അറേബ്യ തീരുമാനിച്ചത്.
നവംബർ നാലിന് ഇറാനുമേലുള്ള അമേരിക്കയുടെ ഉപരോധം നിലവിൽ വരുന്നതോടെ ഇറാനിൽ നിന്നുള്ള എണ്ണ എടുക്കുന്നത് നിർത്തുമെന്ന് ഒട്ടുമിക്ക റിഫൈനറികളും വ്യക്തമാക്കി. എന്നാൽ എണ്ണ കമ്പനികളോ സൌദിയിലെ എണ്ണ ഉത്പാദക സർക്കാർ കമ്പനിയായ അരാംകോയോ ഇന്ത്യക്ക് അധിക എണ്ണ നൽകുന്ന കാര്യത്തിൽ സ്ഥിരീകരണം നൽകിയിട്ടില്ല.
ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്, ഭാരത് പെട്രോളിയം കോർപ്, മാംഗ്ലൂർ റിഫൈനറി പെട്രോകെമിക്കൽസ്, റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് എന്നീ കമ്പനികളാണ് 10 ലക്ഷം ബാരൽ വീതം സൌദിയിൽ നിന്നും അധിക എണ്ണ ആവശ്യപ്പെട്ടിരിക്കുന്നത്.