Sumeesh|
Last Modified ബുധന്‍, 10 ഒക്‌ടോബര്‍ 2018 (18:09 IST)
താരങ്ങൾ ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിനെക്കുറിച്ച് മാർഗ നിർദേശം ഹാൻഡ് ബുക്കിൽ ഉൾപ്പെടുത്തി ന്യൂസിലൻഡ് ക്രിക്കറ്റ് പ്ലയേഴ്സ് അസോസിയേഷൻ. തൊഴിലിടങ്ങളിൽ സ്ത്രീകൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾ കൂടി വരുന്ന പശ്ചാത്തലത്തിലാണ് ക്രിക്കറ്റ് അസോസിയേഷന്റെ നടപടി.
ജീവിതത്തിൽ എപ്പോഴും ശരിയായ തീരുമാനമെടുക്കുക എന്നത് വളരെ പ്രധാനമാണ്. അതിനാൽ തന്നെ ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോഴും ഇത് വളരെ പ്രധാനമാണ്. ലൈംഗിക ബന്ധത്തിൽ ഉഭയ സമ്മതത്തിന് വലിയ പ്രാധാന്യമുണ്ട് എന്ന് ക്രിക്കറ്റ് അസോസിയേഷൻ താരങ്ങൾക്ക് നൽകിയ ഹാൻഡ് ബുക്കിൽ പറയുന്നു.
ഒരു വ്യക്തിയുമായി ഏതു തരത്തിലുള്ള റിലേഷൻഷിപ്പിന് നിങ്ങൾ താൽപര്യപ്പെടുന്നുണ്ടെങ്കിലും അതിൽ ഓരോ ഘട്ടത്തിലേക്ക് കടക്കുമ്പോഴും സമ്മതം ചോദിക്കണം എന്നാണ് നിയമം എന്നും താരങ്ങൾക്ക് നൽകിയ മർഗനിർദേശത്തിൽ വ്യക്തമാക്കുന്നു. കിവീസ് താരങ്ങളെ ലൈംഗിക ആരോപനങ്ങളിൽ നിന്നും അകറ്റി നിർത്താനുള്ള അസോസിയേഷന്റെ ബോധവൽകരണം കൂടിയാണിത്.