1. വാര്‍ത്താലോകം
  2. »
  3. വാര്‍ത്ത
  4. »
  5. ദേശീയം
  6. Neyveli lignite Corperation, Death, Chennai

നെയ്‌വേലി ലിഗ് നൈറ്റ് കോര്‍പ്പറേഷനില്‍ പൊട്ടിത്തെറി: ഒരാള്‍ കൊല്ലപ്പെട്ടു

നെയ്‌വേലി
നെയ്‌വേലി ലിഗ് നൈറ്റ് കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള പവര്‍ പ്ലാന്റിലുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചു. സ്ഫോടനത്തില്‍ ആറുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. 
 
നെയ്‌വേലിയിലെ പവര്‍ പ്ലാന്റിലെ പൈപ്പ്‌ലൈനിലാണ് രാവിലെ പത്ത് മണിക്ക് അപകടമുണ്ടായത്. യൂണിറ്റ് ഏഴിന്റെ ചീഫ് മാനേജര്‍ സെല്‍വരാജ് ആണ് മരിച്ചത്. 
 
പരുക്കേറ്റവരില്‍ മൂന്നുപേരെ പുതുച്ചേരിയിലുള്ള ആശുപത്രിയിലും രണ്ടു പേരെ ചെന്നൈയിലെ ആശുപത്രിയിലും ഒരാളെ നെയ്‌വേലിയിലുള്ള സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.