1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. nda, arun jaitley, bihar

എന്‍ഡിഎ ബിഹാറിലും അധികാരത്തിലെത്തുമെന്ന് അരുണ്‍ ജെയ്റ്റ്‌ലി

എന്‍ഡിഎ
ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ ബിഹാറിലും അധികാരത്തിലെത്തുമെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ബിജെപി അധികാരമേല്‍ക്കുന്നത് തടയാന്‍ ചില സഖ്യങ്ങള്‍ ഭാഗീകമായി രൂപം കൊണ്ടിട്ടുണ്ടെങ്കിലും പ്രയോജനം ചെയ്യില്ലെന്നും ജെയ്റ്റ്‌ലി പറഞ്ഞു. ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിഹാറില്‍ ആര്‍ജെഡി-ജെഡിയു സഖ്യം ഒരിക്കലും പ്രാവര്‍ത്തികമല്ല. ഇത്തരം നീക്കങ്ങള്‍ വിഫലമാകുകയേ ഉള്ളൂ. ബിജെപി ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദുവായി മാറിക്കഴിഞ്ഞു. ബിജെപിയുടെ പ്രകടനത്തില്‍ നേതാക്കള്‍ക്കും അണികള്‍ക്കും അഭിമാനമുണ്ടെന്നും രാജ്യത്തിന്റെ വിശ്വാസ്യത വീണ്ടെടുത്ത വര്‍ഷമാണ് കടന്നുപോയതെന്നും ജെയ്റ്റ്‌ലി പറഞ്ഞു.
About Writer
VISHNU N L