മുംബൈയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും വീണ് 5 പേർ മരിച്ചു, ഒട്ടേറെ പേർക്ക് പരിക്ക്
AI Generated Image
ഛത്രപതി ശിവജി മഹാരാജ് ടെര്‍മിനലിലേക്ക് വന്നുകൊണ്ടിരുന്ന ട്രെയിനില്‍ നിന്നും 10-12 യാത്രക്കാര്‍ താഴേക്ക് വീഴുകയായിരുന്നു എന്നാണ് പ്രാഥമികമായ റിപ്പോര്‍ട്ടുകള്‍. ട്രെയിനിലെ ക്രമാതീതമായ തിരക്ക് കാരണം യാത്രക്കാര്‍ വാതിലുകളിലെ കമ്പിയില്‍ തൂങ്ങിയാണ് വന്നതെന്ന് സൂചനയുണ്ട്. ട്രാക്കില്‍ വീണവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 30-25 മധ്യേ പ്രായമായവരാണ് അപകടത്തില്‍ മരിച്ചത്. ഇവരെ തിരിച്ചറിയാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
അപകടത്തെ തുടര്‍ന്ന് മുംബൈ സബര്‍ബനായി നിര്‍മിക്കുന്ന എല്ലാ ബോഗികള്‍ക്കും ഓട്ടോമാറ്റിക് വാതിലുകള്‍ സ്ഥാപിക്കുമെന്ന് റെയില്‍വേ അറിയിച്ചു. കൂടാതെ നിലവിലുള്ള ബോഗികളിലും ഈ സംവിധാനം കൊണ്ടുവരുമെന്നും റെയില്‍വേ വ്യക്തമാക്കി.