1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Sonia Gandhi admitted to hospital

സോണിയ ഗാന്ധിക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

സോണിയ ഗാന്ധിയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

Sonia Gandhi admitted to hospital
കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷ സോണിയ ഗാന്ധിയെ ദേഹാസ്വാസ്ഥ്യം മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹിമാചല്‍ പ്രദേശിലെ ഷിംലയിലുള്ള ഇന്ദിരാഗാന്ധി മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. സോണിയ ഗാന്ധിയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
 
നേരത്തെയും ദേഹാസ്വസ്ഥ്യം മൂലം സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരി മാസത്തിലായിരുന്നു ഡല്‍ഹിയിലെ ശ്രീഗംഗാരം ആശുപത്രിയില്‍ അവരെ പ്രവേശിപ്പിച്ചത്. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിന് പിന്നാലെ ഫെബ്രുവരി 21ന് ആശുപത്രി വിടുകയും ചെയ്തു. 
 
കഴിഞ്ഞ ഡിസംബറിലാണ് സോണിയ ഗാന്ധിക്ക് 78 വയസ്സ് പൂര്‍ത്തിയായത്. ജവഹര്‍ലാല്‍ നെഹ്‌റു 61 മത് ചരമ വാര്‍ഷിക പരിപാടിയിലാണ് അവസാനമായി സോണിയ ഗാന്ധി പങ്കെടുത്തത്.
അടുത്ത ലേഖനം
ദൈവവിശ്വാസികളാണ് സിപിഎമ്മിന്റെ കരുത്തെന്ന് എം.വി ഗോവിന്ദന്‍