1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Mumbai Train Accident 5 died

ലോക്കല്‍ ട്രെയിനില്‍ നിന്ന് തെറിച്ചുവീണ് അഞ്ച് പേര്‍ മരിച്ചു

ട്രെയിനിന്റെ വാതിലിനു സമീപം നില്‍ക്കുകയായിരുന്ന 10-12 യാത്രക്കാര്‍ പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു

Mumbai Train Accident
മുംബൈയില്‍ ട്രെയിനില്‍ നിന്ന് തെറിച്ചുവീണ് അഞ്ച് യാത്രക്കാര്‍ മരിച്ചു. മുംബൈ ഛത്രപതി ശിവജി മഹാരാജ് സ്റ്റേഷനില്‍ നിന്ന് താനെയിലെ കസാരയിലേക്ക് പോകുകയായിരുന്ന ലോക്കല്‍ ട്രെയിനിലെ തിക്കും തിരക്കും കാരണമാണ് അപകടം ഉണ്ടായത്. 
 
ട്രെയിനിന്റെ വാതിലിനു സമീപം നില്‍ക്കുകയായിരുന്ന 10-12 യാത്രക്കാര്‍ പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു. ഇതില്‍ അഞ്ച് പേര്‍ മരിച്ചതായും ചിലര്‍ക്ക് പരുക്കേറ്റതായുമാണ് വിവരം. താനെയിലെ മുംബ്ര സ്റ്റേഷനു സമീപം ഇന്നു രാവിലെയാണ് അപകടം ഉണ്ടായത്. 
 
തിരക്ക് കാരണം വാതിലില്‍ തൂങ്ങി നില്‍ക്കുകയായിരുന്ന യാത്രക്കാര്‍ കംപാര്‍ട്ട്‌മെന്റിലേക്കു തെറിച്ചുവീഴുകയായിരുന്നെന്ന് റെയില്‍വെ അധികൃതര്‍ പറഞ്ഞു. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 
About Writer
രേണുക വേണു