മലാപറമ്പിലെ അനാശാസ്യ സംഘം ഇടപാടുകളെ കണ്ടെത്തിയിരുന്നത് വാട്ട്സാപ്പ് ഗ്രൂപ്പിലൂടെ, അന്യ സംസ്ഥാനങ്ങളിൽ നിന്നടക്കം യുവതികളെ എത്തിച്ചു

Kozhikode sex trafficking case,WhatsApp group for sex trade Kozhikode,Kozhikode trafficking network exposed,Sex racket Kozhikode WhatsApp clients,കോഴിക്കോട് സെക്സ് വ്യാപാര കേസ്,വാട്സ്ആപ്പ് ഗ്രൂപ്പ് വഴി ലൈംഗിക കച്ചവടം,സെക്സ് റാക്കറ്റ് കോഴിക്കോട്
അഭിറാം മനോഹർ| Last Modified തിങ്കള്‍, 9 ജൂണ്‍ 2025 (17:05 IST)
മലാപറമ്പ് ഇയ്യപ്പാടി റോഡിലെ ഫ്‌ളാറ്റില്‍ സ്ത്രീകളെ അനാശാസ്യം നടത്തിയിരുന്ന സംഘം ഇടപാടുകാരെ എത്തിച്ചിരുന്നത് വാട്ട്‌സാപ്പ് ഗ്രൂപ്പിലൂടെ. സ്ഥിരമായുള്ള ഇടപാടുകാരെ ഉള്‍പ്പെടുത്തി വാട്ട്‌സാപ്പ് ഗ്രൂപ്പ് രൂപീകരിക്കും. പിന്നീട് ഈ ഇടപാടുകാരുമായി പരിചയമുള്ളവരെ ഗ്രൂപ്പില്‍ ചേര്‍ക്കുന്നതായിരുന്നു രീതി.


അനാശാസ്യ സംഘത്തിന്റെ നടത്തിപ്പുകാരായ വയനാട് ഇരുളം സ്വദേശി ബിന്ദു, ഇടുക്കി കട്ടപ്പന സ്വദേശി അഭിരാമി, പുറ്റേക്കാട് കരുവന്‍തിരുത്തി ഉപേഷ് എന്നിവരെയാണ് ആറാം തീയ്യതി നടക്കാവ് പോലീസ് പിടികൂടിയത്. സംഘത്തിന് മറ്റിടങ്ങളിലും കേന്ദ്രങ്ങളുണ്ടോ എന്നതടക്കം പോലീസ് പരിശോധിച്ച് വരികയാണ്. കേരളത്തിന്റെ അതിര്‍ത്തിപ്രദേശങ്ങളില്‍ നിന്നും അന്യ സംസ്ഥാനങ്ങളില്‍ നിന്നുമാണ് സംഘം അനാശാസ്യത്തിനായി യുവതികളെ എത്തിച്ചിരുന്നത്.

ഇടപാടുകാര്‍ക്ക് വാട്ട്‌സാപ്പിലൂടെ ലൊക്കേഷന്‍ കൈമാറും. ഫ്‌ലാറ്റിലെ കൗണ്ടറിലെത്തി പണമടയ്ക്കണം. ആശുപത്രികളുടെ അടുത്തായാണ് സംഘം ഫ്‌ലാറ്റുകള്‍ എടുത്തിരുന്നത്. രോഗികള്‍ക്കൊപ്പമുള്ളവരായിരുന്നു പ്രധാനമായും ഇടപാടുകാര്‍. 2 വര്‍ഷം മുന്‍പെടുത്ത ഫ്‌ലാറ്റ് ഒരു മാസത്തോളമായി പോലീസ് നിരീക്ഷണത്തിലായിരുന്നു. പരിസരവാസികളുടെ പരാതിയെ തുടര്‍ന്നാണ് പോലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിക്കുകയും പരിശോധന നടത്തുകയും ചെയ്തത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :