മോഡല്‍ അഞ്ജലി തൂങ്ങിമരിച്ച നിലയില്‍

ഗുജറാത്തിലെ സൂറത്തില്‍ നിന്നുള്ള മോഡലാണ് അഞ്ജലി. വീടിനുള്ളില്‍ തൂങ്ങി നില്‍ക്കുന്ന നിലയിലാണ് അഞ്ജലിയെ കണ്ടെത്തിയത്.

anjali
സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 9 ജൂണ്‍ 2025 (14:54 IST)
anjali
മോഡല്‍ അഞ്ജലി വര്‍മ്മോറെയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഗുജറാത്തിലെ സൂറത്തില്‍ നിന്നുള്ള മോഡലാണ് അഞ്ജലി. വീടിനുള്ളില്‍ തൂങ്ങി നില്‍ക്കുന്ന നിലയിലാണ് അഞ്ജലിയെ കണ്ടെത്തിയത്. എന്നാണ് പ്രാഥമിക നിഗമനം. 23 വയസായിരുന്നു. അതേസമയം ആത്മഹത്യാക്കുറിപ്പ് ഒന്നും കണ്ടെടുത്തിട്ടില്ല.

പോലീസ് അഞ്ജലിയുടെ ഫോണ്‍ രേഖകള്‍ പരിശോധിക്കുന്നുണ്ട്. യുവതിയുടെ ബന്ധുക്കളില്‍ നിന്ന് മൊഴിയെടുത്തിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അഞ്ജലി കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :