1. വാര്‍ത്താലോകം
  2. »
  3. വാര്‍ത്ത
  4. »
  5. ദേശീയം
  6. modi government

മോഡി സര്‍ക്കാരിനെ ഭയപ്പെടേണ്ട കാര്യമില്ല: ഗീലാനി

മോഡി സര്‍ക്കാര്‍
പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് അനുകൂല പ്രസ്താവനയുമായി ഹുറിയത്ത് നേതാവ് സയ്യിദ് അലി ഷാ ഗീലാനി രംഗത്തു വന്നു. മോഡി സര്‍ക്കാരിനെ ഭയപ്പെടേണ്ടകാര്യമില്ലെന്നാണ് ഗീലാനി പറയുന്നത്.

മന്‍മോഹന്‍ സര്‍ക്കാരിന്റെയും മോഡി സര്‍ക്കാരിന്റെയും നയങ്ങള്‍ തമ്മില്‍ ഒരു കണിക പോലും വ്യത്യാസമില്ലാ എന്നും മോഡി സര്‍ക്കാരും ഇതിനു മുന്പുള്ള സര്‍ക്കാരും തമ്മിലുള്ള ഏകവ്യത്യാസം സംസാരത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

"മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് മൃദുവായി സംസാരിക്കുന്ന വ്യക്തിയാണ്,​ എന്നാല്‍ പുതിയ നേതാവ് പ്രധാനമന്ത്രി സംസാരിക്കുന്നത് ദൃഢതയോടു കൂടിയാണ്' ഗീലാനി പറഞ്ഞു. മുഖ്യധാര പാര്‍ട്ടികളായ നാഷണല്‍ കോണ്‍ഫറന്‍സ്,​ പിഡിപി,​ പീപ്പിള്‍സ് കോണ്‍ഫറന്‍സ് ഇവയെല്ലാം ഒരു പോലെയാണെന്നും ഗീലാനി കൂട്ടിച്ചേര്‍ത്തു.
About Writer
VISHNU.NL