അനുബന്ധ വാര്‍ത്തകള്‍
- സർക്കാരിന് ആശ്വാസം: ലൈഫ് മിഷൻ സിബിഐ അന്വേഷണം രണ്ടുമാസത്തേയ്ക്ക് സ്റ്റേ ചെയ്ത് ഹൈക്കോടതി
- കടത്തിയ സ്വർണത്തിന് ഭീകര ബന്ധം കണ്ടെത്താനായിട്ടില്ല, പക്ഷേ പ്രതിയ്ക്ക് ഐഎസ് ബന്ധമെന്ന് എൻഐഎ കോടതിയിൽ
- ഹത്രാസ് കൊലപാതകം: വിചാരണ ഉത്തർപ്രദേശിൽ നിന്നും മാറ്റണമെന്ന് പെൺകുട്ടിയുടെ കുടുംബം
- സ്വര്‍ണക്കടത്ത് കേസ്: പ്രതികളെ തിരുവനന്തപുരം ജയിലുകളിലേക്ക് മാറ്റും
- യൂട്യൂബറെ ആക്രമിച്ച കേസ്: ഭാഗ്യലക്ഷ്മിയും കൂട്ടുകാരും ഹൈക്കോടതിയിലേക്ക്
തീർപ്പാവാനിരിക്കുന്ന കേസുകൾ മാധ്യമവിചാരണ ചെയ്യുന്നത് ഹാനികരം: സുപ്രീം കോടതിയോട് അറ്റോർണി ജനറൽ
കോടതിയിൽ തീർപ്പാവാനിരിക്കുന്ന കേസുകൾ ടെലിവിഷനിലും അച്ചടി മാധ്യമങ്ങളിലും ചർച്ച ചെയ്യുന്നത് ജഡ്ജിമാരുടെ ചിന്തകളെ സ്വാധീനിക്കുമെന്നും അത് ജുഡിഷ്യൽ സംവിധാനത്തിന് വലിയ നാശമുണ്ടാക്കുമെന്നും അറ്റോർണി ജനറൽ കെ. കെ വേണുഗോപാൽ. ജസ്റ്റിസുമാരായ എ എം ഖാൻവൽക്കർ, ബി ആർ ഗവായി, കൃഷ്ണ മുരാരി എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ചിന് മുമ്പാകെയാണ് വേണുഗോപാൽ ഇത് പറഞ്ഞത്.
മൂന്ന് മുൻ ചീഫ് ജസ്റ്റിസുമാർക്കെതിരെ 2009- ൽ അഭിഭാഷകൻ-ആക്ടിവിസ്റ്റ് പ്രശാന്ത് ഭൂഷൺ നടത്തിയ വിവാദ പരാമർശം കോടതിയലക്ഷ്യമാണോ എന്ന് പരിശോധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ കോടതിയിൽ തന്റെ കാഴ്ചപ്പാട് വ്യക്തമാക്കുകയായിരുന്നു വേണുഗോപാൽ.