സ്വര്‍ണക്കടത്ത് കേസ്: പ്രതികളെ തിരുവനന്തപുരം ജയിലുകളിലേക്ക് മാറ്റും

തിരുവനന്തപുരം| ശ്രീനു എസ്| Last Updated: ഞായര്‍, 11 ഒക്‌ടോബര്‍ 2020 (15:47 IST)
സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും തിരുവനന്തപുരത്തെ ജയിലുകളിലേക്ക് മാറ്റും. ഇരുവര്‍ക്കുമെതിരെ കസ്റ്റംസ് കൊഫേപോസ നിയമം ചുമത്തിയ പശ്ചാത്തലത്തിലാണ് നടപടി. നിലവില്‍ ഇരുവരും എറണാകുളത്തെ ജയിലിലാണ് ഉള്ളത്.

കൊഫേപോസ ചുമത്തിയതുമായി ബന്ധപ്പെട്ട രേഖകള്‍ ജയില്‍ അധികൃതര്‍ക്ക് കൈമാറിയിട്ടായിരിക്കും ഇരുവരെയും തിരുവനന്തുപുരത്തേക്ക് മാറ്റുന്നത്. സ്വപ്ന സുരേഷിനെ അട്ടക്കുളങ്ങര വനിത ജയിലിലേക്കും സന്ദീപ് നായരെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്കുമാണ് മാറ്റുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :