അനുബന്ധ വാര്‍ത്തകള്‍
- മണിപ്പുരില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് കേരളത്തില്‍ തുടര്‍പഠന സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി
- മണിപ്പൂരിലെ സ്ത്രീകള്‍ക്കും ഗുസ്തിതാരങ്ങള്‍ക്കും ബിജെപി രാഖികെട്ടണമെന്ന് ഉദ്ധവ് താക്കറെ
- മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം: രണ്ടുപേര്‍ മരിച്ചു
- മണിപ്പൂരില്‍ കലാപത്തിന് ശമനമില്ല, രണ്ടിടത്ത് വെടിവെപ്പ്, അക്രമ സംഭവങ്ങളില്‍ അന്വേഷണം നടത്താന്‍ സിബിഐ
- മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം: ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് കുക്കി നേതാക്കളുമായി കൂടിക്കാഴ്ച നടത്തും
മണിപ്പൂര്‍ വെടിവെപ്പില്‍ ഏഴുപേര്‍ക്ക് പരിക്കേറ്റു
മണിപ്പൂര്‍ വെടിവെപ്പില്‍ ഏഴുപേര്‍ക്ക് പരിക്കേറ്റു. ഒരു സൈനികന്റെ മാതാവിനെ അടക്കം നാലുപേരെ കലാപകാരികള്‍ തട്ടിക്കൊണ്ടുപോയിരുന്നു. ഈ സാഹചര്യത്തിലാണ് സംഘര്‍ഷം ഉണ്ടായത്. തട്ടിക്കൊണ്ടുപോയ വരെ കണ്ടെത്താന്‍ ഉടന്‍ നടപടി ഉണ്ടാവണമെന്ന് കരസേനാവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ മണിപ്പൂരിലെ മൊറേയില്‍ ഒരു പോലീസുകാരന്‍ വെടിയേറ്റ് മരണപ്പെട്ടിരുന്നു. കൊലപാതകത്തിന്റെ പിന്നില്‍ കലാപകാരികളുടെ സായുധസേനാ സംഘം ആണെന്നാണ് ലഭിക്കുന്ന വിവരം.
അതിര്‍ത്തി പട്ടണത്തില്‍ പുതുതായി നിര്‍മ്മിച്ച ഹെലിപാട് പരിശോധിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. പോലീസ് ഓഫീസറുടെ വയറ്റിലാണ് വെടിയേറ്റത്.