1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Manipur Issue

മണിപ്പൂരിലെ സ്ത്രീകള്‍ക്കും ഗുസ്തിതാരങ്ങള്‍ക്കും ബിജെപി രാഖികെട്ടണമെന്ന് ഉദ്ധവ് താക്കറെ

Manipur Issue
മണിപ്പൂരിലെ സ്ത്രീകള്‍ക്കും ഗുസ്തിതാരങ്ങള്‍ക്കും ബിജെപി രാഖികെട്ടണമെന്ന് ഉദ്ധവ് താക്കറെ. പ്രതിപക്ഷ സഖ്യമായ ഇന്ത്യയുടെ യോഗത്തിന് മുന്നോടിയായി നടന്ന വാര്‍ത്താസമ്മേളനത്തിലാണ് ബിജെപിയെ ശിവസേന നേതാവ് രൂക്ഷമായി വിമര്‍ശിച്ചത്. പ്രതിപക്ഷ കക്ഷികളുടെ ഏകീകരണത്തിന്റെ പ്രധാന ലക്ഷ്യം സ്ത്രീസുരക്ഷയാണെന്നും രാജ്യത്തെ സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.
 
കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ച പാചകവാതക സബ്‌സിഡി പ്രതിപക്ഷ കക്ഷികളുടെ ആവശ്യംമൂലമാണെന്നും ശിവസേന നേരത്തെ അവകാശപ്പെട്ടിരുന്നു.
അടുത്ത ലേഖനം
കിറ്റെന്ന് കേള്‍ക്കുമ്പോള്‍ ഭയപ്പെടുന്ന ഒരു കൂട്ടര്‍ കേരളത്തിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍