അനുബന്ധ വാര്‍ത്തകള്‍
- ഭർത്താവിന് ശാരീരിക ബന്ധം നിഷേധിക്കുന്നതും വിവാഹേതര ബന്ധം സംശയിക്കുന്നതും വിവാഹമോചനത്തിനുള്ള കാരണം: ബോംബെ ഹൈക്കോടതി
- ഉത്തര്‍പ്രദേശില്‍ 2017 മുതല്‍ പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് 238 ക്രിമിനലുകള്‍
- ഭാര്യയ്ക്ക് വിഹിതം; കരഞ്ഞുകൊണ്ട് വീഡിയോ പോസ്റ്റ് ചെയ്ത ശേഷം യുവാവ് ആത്മഹത്യ ചെയ്തു
- അമേരിക്കയില്‍ നിന്ന് ട്രംപ് ഭരണകൂടം ഇതുവരെ പുറത്താക്കിയത് 1563 ഇന്ത്യക്കാരെ; അനധികൃതമായി തുടരുന്നത് 7.25 ലക്ഷം പേര്
- ആധാര്‍ ബിഗ് അപ്ഡേറ്റ്: ഇനിപ്പറയുന്ന സാഹചര്യങ്ങളില്‍ UIDAI നിങ്ങളുടെ കുട്ടിയുടെ ആധാര്‍ ഡീആക്റ്റിവേറ്റ് ചെയ്തേക്കാം
പുണെയില്‍ ബാങ്കിനുള്ളില്‍ മാനേജര്‍ തൂങ്ങിമരിച്ച നിലയില്‍; ജോലി സമ്മര്‍ദ്ദമെന്ന് കുറിപ്പ്
ബാങ്ക് ഓഫ് ബറോഡയുടെ ശാഖയിലാണ് സംഭവം. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം.
പുണെയില്‍ ബാങ്കിനുള്ളില്‍ മാനേജര്‍ തൂങ്ങിമരിച്ച നിലയില്‍. ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജ് സ്വദേശിയായ 52 കാരന് ശിവശങ്കര്‍ മിത്രയാണ് മരിച്ചത്. ബാങ്ക് ഓഫ് ബറോഡയുടെ ശാഖയിലാണ് സംഭവം. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. സംഭവസ്ഥലത്ത് നിന്ന് ഇദ്ദേഹത്തിന്റെ ആത്മഹത്യാക്കുറിപ്പും പോലീസ് കണ്ടെടുത്തിട്ടുണ്ട.് മരണകാരണം ജോലി സമ്മര്‍ദ്ദം ആണെന്നാണ് കുറിപ്പില്‍ പറയുന്നത്.
ബാങ്ക് സമയം കഴിഞ്ഞ് ജീവനക്കാരോട് പോകാനും ബാങ്ക് താന്‍ അടച്ചോളാമെന്നും ശിവശങ്കര്‍ പറഞ്ഞിരുന്നു എന്നാണ് വിവരം. രാത്രി 10 മണിയോടെ ശിവശങ്കര്‍ ബാങ്കിനുള്ളില്‍ തൂങ്ങി മരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ ലഭിച്ചിട്ടുണ്ട്. അര്‍ദ്ധരാത്രിയായിട്ടും ഭര്‍ത്താവ് വീട്ടില്‍ എത്താത്തതിനെ തുടര്‍ന്ന് ഇദ്ദേഹത്തിന്റെ ഭാര്യ അന്വേഷിച്ച് ബാങ്കിലെത്തുകയായിരുന്നു.
ബാങ്കിനുള്ളില്‍ വെളിച്ചം ഉണ്ടായിരുന്നു. പിന്നാലെ ബാങ്ക് ജീവനക്കാരെ വിവരം അറിയിക്കുകയും ജീവനക്കാരത്തി ബാങ്ക് തുറക്കുകയും ചെയ്തതോടെയാണ് സംഭവം കാണുന്നത്. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം ആരംഭിച്ചു.