അമേരിക്കയില്‍ നിന്ന് ട്രംപ് ഭരണകൂടം ഇതുവരെ പുറത്താക്കിയത് 1563 ഇന്ത്യക്കാരെ; അനധികൃതമായി തുടരുന്നത് 7.25 ലക്ഷം പേര്‍

ട്രംപ് വീണ്ടും അമേരിക്കയില്‍ അധികാരത്തിലെത്തിയാല്‍ അമേരിക്കന്‍ പൗരത്വം ഇല്ലാത്ത കുടിയേറ്റക്കാരെ രാജ്യത്തുനിന്ന് പുറത്താക്കുമെന്ന് പറഞ്ഞിരുന്നു.

america deport
സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 18 ജൂലൈ 2025 (10:41 IST)
america deport
അമേരിക്കയില്‍ നിന്ന് ട്രംപ് ഭരണകൂടം ഇതുവരെ പുറത്താക്കിയത് 1563 ഇന്ത്യക്കാരെ. വിദേശകാര്യമന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ട്രംപ് വീണ്ടും അമേരിക്കയില്‍ അധികാരത്തിലെത്തിയാല്‍ അമേരിക്കന്‍ പൗരത്വം ഇല്ലാത്ത കുടിയേറ്റക്കാരെ രാജ്യത്തുനിന്ന് പുറത്താക്കുമെന്ന് പറഞ്ഞിരുന്നു. ഏകദേശം 725,000 ഇന്ത്യന്‍ പൗരന്മാര്‍ അമേരിക്കയില്‍ നിയമവിരുദ്ധമായി താമസിക്കുന്നുണ്ടെന്നാണ് കണക്ക്.

കഴിഞ്ഞ ആറുമാസത്തിനിടയാണ് 1563 ഇന്ത്യന്‍ പൗരന്മാരെ നാടുകടത്തിയത്. അമേരിക്കയില്‍ യുദ്ധവിമാനത്തില്‍ കൈകാലുകള്‍ ബന്ധിച്ചായിരുന്നു കുടിയേറ്റക്കാരെ ഇന്ത്യയിലെത്തിച്ചത്. ഇത് ഏറെ വിവാദമായിരുന്നു. അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ അനധികൃതരുള്ള മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. അതേസമയം പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നിലുള്ള ടിആര്‍എഫിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ചു. ലക്ഷ്‌കറെ ഇ തെബയുടെ ഉപവിഭാഗമാണ് ടിആര്‍എഫ്. പഹല്‍ഗാം ആക്രമണത്തിനെതിരെയുള്ള ട്രംപിന്റെ നിലപാടാണ് ഇതൊന്നും യുഎസ് പറഞ്ഞു. അമേരിക്കയുടെ തീരുമാനത്തിലൂടെ പാക്കിസ്ഥാന് വലിയൊരു അടിയാണ് ഉണ്ടായിട്ടുള്ളത്.

അതേസമയം രാജ്യത്തിന് ആവശ്യമുള്ള ക്രൂഡോയില്‍ എവിടെ നിന്നും വാങ്ങാനുള്ള സ്വാതന്ത്ര്യം ഇന്ത്യയ്ക്ക് ഉണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റിന് മറുപടി ഇന്ത്യ നല്‍കിയിരുന്നു. കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദ്ദീപ് സിംഗ് പുരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. റഷ്യന്‍ ക്രൂഡോയില്‍ വാങ്ങുന്ന രാജ്യങ്ങള്‍ക്കെതിരെ 100% നികുതി ഏര്‍പ്പെടുത്തുമെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണി മുഴക്കിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :