1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. maggi, yippi, noodiles

മാഗിക്കു പിന്നാലെ യിപ്പി നൂഡില്‍‌സും നിരോധന ഭീഷണിയില്‍

മാഗി
മാഗി ന്യൂഡില്‍സിന് പിന്നാലെ ഐടിസിയുടെ യിപ്പിയും ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചതായി റിപ്പോര്‍ട്ട്. യിപ്പിയുടെ മാജിക് മസാല, ക്ലാസിക് മസാല ന്യൂഡില്‍സ് എന്ന ഉത്പന്നങ്ങളെക്കുറിച്ച് വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് ഉത്തരാഖണ്ഡിലെ ഭക്ഷ്യ സുരക്ഷാ അതോറിറ്റി ഐടിസിയോട് വിശദീകരണം ആവശ്യപ്പെട്ടു.

ഹരിദ്വാറിലെ കാലിയാറിലെ കടയില്‍നിന്ന് യിപ്പിയുടെ പാക്കറ്റുകള്‍ ഭക്ഷ്യ സുരക്ഷാവിഭാഗം പരിശോധനയ്ക്കുവേണ്ടി ശേഖരിച്ചിട്ടുണ്ട്. മാഗി ന്യൂഡില്‍സ് വിവാദത്തിനിടെ യിപ്പിയുടെ പാക്കറ്റുകളില്‍നിന്ന് എംഎസ്ജി ചേര്‍ത്തിട്ടില്ലെന്ന-അവകാശവാദം ഐടിസി ഒഴിവാക്കിയതായുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് ഐ‌ടിസിയെ നിരീക്ഷണത്തിലാക്കിയത്.

ഉത്പന്നത്തിന്റെ ലേബലിലുള്ള അവകാശവാദങ്ങളെക്കുറിച്ചും പോഷക മൂല്യങ്ങളെക്കുറിച്ചും 15 ദിവസത്തിനകം വിശദീകരണം നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
About Writer
VISHNU N L