1. വാര്‍ത്താലോകം
  2. »
  3. വാര്‍ത്ത
  4. »
  5. ദേശീയം
  6. Love, Muzafarnagar, Friend, Dead

പ്രണയത്തില്‍ നിന്നും പിന്‍‌മാറിയില്ല: പെണ്‍കുട്ടിയെ സഹോദരന്‍‌മാര്‍ കെട്ടി തൂക്കി

പ്രണയം
അന്യ ജാതിയില്‍പ്പെട്ട യുവാവിനെ പ്രണയിക്കുകയും പിന്മാറാന്‍ കൂട്ടാക്കാതിരുന്ന പെണ്‍കുട്ടിയെ കുടുംബാംഗങ്ങള്‍ കൊലപ്പെടുത്തി. വിവരമറിഞ്ഞ കാമുകന്‍ ആത്മഹത്യ ചെയ്‌തു. മുസാഫര്‍നഗറിലെ ബുധാന ടൗണിലാണു സംഭവം.
 
പത്തൊന്‍പതുകാരിയായ പെണ്‍കുട്ടി സുഹൃത്ത്‌ മുബാറക്‌ ഹുസൈനു (21) മായി പ്രണയത്തിലായതാണു വീട്ടുകാരെ പ്രകോപിപ്പിച്ചതെന്നു പൊലീസ്‌ പറഞ്ഞു. പെണ്‍കുട്ടിയെ സഹോദരന്മാര്‍ ശ്വാസംമുട്ടിച്ചു കൊന്നശേഷം ഫാനില്‍ കെട്ടിത്തൂക്കുകയായിരുന്നു. 
 
മരത്തില്‍ തൂങ്ങിമരിച്ച നിലയിലാണു യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്‌. കൊലക്കുറ്റത്തിനു കേസെടുത്തു.