വെബ്ദുനിയ ലേഖകൻ|
Last Modified വ്യാഴം, 28 മെയ് 2020 (08:13 IST)
രാജ്യത്ത് പുനരാരംഭിച്ച അഭ്യന്തര വിമാന സർവീസുകൾ തലവേദനയാകുന്നു. വിമാന സർവീസ് പുനരാരംഭിച്ച മെയ് 25ന് അഹമ്മദാബാദിൽനിന്നും ഗുവാഹത്തിയിലേയ്ക്ക് പറന്ന സ്പൈസ് ജെറ്റ് വിമാനത്തിൽ യാത്ര ചെയ്ത രണ്ടുപേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി സ്പൈസ് ജെറ്റ് വക്താവ് വ്യക്തമാക്കി. വിമാനത്തിലെ ജീവനക്കാരെ ക്വറന്റീൽ പ്രവേശിപ്പിച്ചിരിയ്ക്കുകയാണ്. ഗുവാഹത്തിയിൽ വിമാനമിറങ്ങിയ യാത്രക്കാരെ നിരീക്ഷണ കേന്ദ്രത്തിലേയ്ക്ക് മാറ്റിയിരുന്നു.
തുടർന്ന് നടത്തിയ പരിശോധനയിലാണ് രണ്ട് യാത്രക്കാർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചത്. വിമാനത്തിൽ ഉണ്ടായിരുന്ന മറ്റു യാത്രക്കാരുടെ വിവരങ്ങൾ സർക്കാർ ഏജൻസികൾക്ക് കൈമാറിയിട്ടുണ്ട് എന്ന് സ്പൈസ് ജെറ്റ് അറിയിച്ചു. മെയ് 25ന് തന്നെ ചെന്നൈയിൽനിന്നും കൊയമ്പത്തുരിലേക്കുള്ള ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്ത ഒരാൾക്കും. ഡൽഹിയിൽ നിന്നു ലുധിയാനയിലേയ്ക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ യാത്ര ചെയ്ത ഒരാൾക്കും കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു.