1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Lady arrested by police

ഡല്‍ഹി മയൂര്‍വിഹാറില്‍ മലയാളി കൊല്ലപ്പെട്ട കേസില്‍ യുവതി അറസ്റ്റില്‍; പിടിയിലായത് ഡല്‍ഹി സ്വദേശിനിയായ 25കാരി

ഡല്‍ഹി മയൂര്‍വിഹാറില്‍ മലയാളി കൊല്ലപ്പെട്ട കേസില്‍ യുവതി അറസ്റ്റില്‍; പിടിയിലായത് ഡല്‍ഹി സ്വദേശിനിയായ 25കാരി

ഡല്‍ഹി
ഡല്‍ഹിയിലെ മയൂര്‍വിഹാറില്‍ മലയാളിയായ വിജയകുമാര്‍ കൊല്ലപ്പെട്ട കേസുമായി ബന്ധപ്പെട്ട് യുവതിയെ അറസ്റ്റ് ചെയ്തു. ഡല്‍ഹി പാലം സ്വദേശിനിയായ 25കാരിയാണ് അറസ്റ്റിലായത്. ബുധനാഴ്ചയാണ് ആലുവ സ്വദേശിയായ വിജയകുമാറിനെ മയൂര്‍വിഹാര്‍ ഫേസ് ഒന്നിലെ സമാജാര്‍ അപ്പാര്‍ട്ട്‌മെന്റിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
 
കേന്ദ്രസര്‍വ്വീസില്‍ നിന്നും വിരമിച്ച വിജയകുമാര്‍ കഴിഞ്ഞ 10 വര്‍ഷമായി ഡല്‍ഹിയില്‍ താമസിച്ചു വരികയായിരുന്നു. നാലുമാസം മുമ്പായിരുന്നു സമാജാര്‍ അപ്പാര്‍ട്ട്‌മെന്റിലേക്ക് താമസം മാറ്റിയത്. ഇന്‍കം ടാക്സ് ഉദ്യോഗസ്ഥയായ ഭാര്യ ജോലിക്ക് പോയ സമയത്ത് ആയിരുന്നു കൊലപാതകം നടന്നത്. മകള്‍ വീട്ടിലെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്.
 
കൊലപാതകം നടന്നെന്ന് കരുതുന്ന സമയങ്ങളില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ ഒരു സ്ത്രീ നടന്നുനീങ്ങുന്നത് അപ്പാര്‍ട്‌മെന്റിലെ സി സി ടി വിയില്‍ പതിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടന്ന അന്വേഷണത്തിലാണ് യുവതിയെ കണ്ടെത്തിയത്. രാവിലെ 10 മണിക്ക് യുവതി ഫ്ലാറ്റില്‍ പ്രവേശിക്കുന്നതും 12 മണിയോടെ തിരികെ പോകുന്നതുമാണ് സി സി ടി വി ദൃശ്യങ്ങള്‍.
About Writer
JOYS JOY
അടുത്ത ലേഖനം
എക്സൈസ് കമ്മീഷണറുടെ അധികാരം കവർന്നെടുത്തിട്ടില്ല; വിജിലൻസിന്‍റെ എഫ്ഐആർ മുൻകൂട്ടി തയാറാക്കിയ തിരക്കഥ - കെ ബാബു