അനുബന്ധ വാര്‍ത്തകള്‍
- വാഹന വില്പനരംഗത്ത് ജപ്പാനെ പിന്തള്ളി ഇന്ത്യ മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു
- വിവാഹിതയാണെങ്കിലും മകൾ മകൾ തന്നെ, വിവാഹിതകളെ ഒഴിവാക്കുന്നത് സ്ത്രീസമത്വത്തിന് ദോഷകരം
- കര്‍ണാടകയിലെ വാഹനാപകടത്തില്‍ മൂന്നു മലയാളികള്‍ ഉള്‍പ്പെടെ നാലു വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം
- കർണ്ണാടകയിൽ വാഹനാപകടത്തിൽ മൂന്നു മലയാളികൾ മരിച്ചു
- കണ്‍സ്യൂമര്‍ഫെഡ് 5 ലക്ഷം രൂപയുടെ കേക്കുകള്‍ കുഴിച്ചുമൂടുന്നു
21 വയസ്സായിട്ട് മദ്യപിച്ചാൽ മതി, മദ്യം വാങ്ങാനുള്ള പ്രായപരിധി 18 ആക്കാനുള്ള നീക്കത്തിൽ നിന്നും പിന്മാറി കർണാടക
കർണാടകയിൽ മദ്യം വാങ്ങാനുള്ള പ്രായപരിധി 21ൽ നിന്നും 18 ആക്കി കുറയ്ക്കാനുള്ള തീരുമാനത്തിൽ നിന്നും പിന്മാറി സംസ്ഥാനസർക്കാർ. നീക്കത്തിനെതിരെ പൊതുജനസംഘടനകളിൽ നിന്നടക്കം പ്രതിഷേധം ഉയർന്നതോടെയാണ് തീരുമാനം.
കഴിഞ്ഞ ശനിയാഴ്ചയാണ് മദ്യം വാങ്ങാനുള്ള പ്രായപരിധി കുറയ്ക്കുന്നതടക്കമുള്ള നിർദേശങ്ങളുമായി കർണാടക എക്സൈസ് റൂൾസ് 2023 കരട് പുറത്തിറങ്ങിയത്. കഴിഞ്ഞ വർഷം സംസ്ഥാനത്ത് 26,377 കോടി രൂപയാണ് മദ്യത്തിൽ നിന്ന് സർക്കാർ വരുമാനമുണ്ടാക്കിയത്. നിലവിൽ ഗോവ,സിക്കി, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലും പുതുച്ചേരിയിലുമാണ് മദ്യം 18 വയസ്സിൽ വാങ്ങാൻ അനുമതിയുള്ളത്.