അനുബന്ധ വാര്‍ത്തകള്‍
- രജനിക്ക് ഇവിടെ വന്ന് പരിശോധിക്കാം; സ്റ്റൈല്‍ മന്നന്റെ ആവശ്യം മുളയിലെ നുള്ളി കുമാരസ്വാമി
- സംസ്ഥാനത്ത് ഇന്ധന വില കുതിച്ചുയര്‍ന്നു; കണ്ണടച്ച് കേന്ദ്രം - വര്‍ദ്ധന തുടരുമെന്ന് സൂചന
- ഉപമുഖ്യമന്ത്രി സ്ഥാനത്തിനായി മത്സരം; കോൺഗ്രസ് - ജെഡിഎസ് നേതാക്കൾ ഇന്ന് രാഹുലിനെ കാണും
- നിലപാട് തുറന്നുപറഞ്ഞ് ജെഡിഎസ്; മുഖ്യമന്ത്രിസ്ഥാനം പങ്കിടാനില്ലെന്ന് കുമാരസ്വാമി - ജി പരമേശ്വരന് ഉപമുഖ്യമന്ത്രിയായേക്കും
- കലിപ്പന് മറുപടിയുമായി സ്റ്റൈല്‍ മന്നന്; കര്‍ണാടക വിഷയത്തില്‍ ബിജെപിയെ കടന്നാക്രമിച്ച് രജനീകാന്ത്
എംഎല്‍എമാര്‍ക്ക് ശാപമോക്ഷമില്ല; കര്‍ണാടകയില്‍ റിസോര്‍ട്ട് രാഷ്ട്രീയം തുടരുന്നു
ആശങ്കയൊഴിയാതെ കര്‍ണാടകയിലെ കോണ്‍ഗ്രസ്. ആദ്യനീക്കത്തില്‍ വിജയം കണ്ടെങ്കിലും മന്ത്രിസഭ അധികാരമേല്‍ക്കുന്നതുവരെ ഈ ആശങ്ക തുടരും. കോണ്‍ഗ്രസിന്റെയും ജെഡിഎസിന്റെയും എം എല്‍ എമാര്‍ റിസോര്‍ട്ടുകളില്‍ തുടരുകയാണ്.
മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കാതെ ബംഗളൂരുവിലെ തന്നെ രണ്ട് റിസോര്‍ട്ടുകളിലാണ് എം എല്‍ എമാരെ പാര്‍പ്പിച്ചിരിക്കുന്നത്. വലിയ സുരക്ഷയാണ് ഈ റിസോര്‍ട്ടുകള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
എച്ച് ഡി കുമാരസ്വാമി ബുധനാഴ്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റാല്‍ വ്യാഴാഴ്ച തന്നെ വിശ്വാസവോട്ടെടുപ്പ് നടക്കും. അത് കഴിയുന്നതുവരെ എം എല്‍ എമാര്‍ റിസോര്‍ട്ടുകളില്‍ തന്നെ തങ്ങും. ബന്ധുക്കളെപ്പോലും കാണാനോ ഫോണില്‍ ബന്ധപ്പെടാനോ എം എല്‍ എമാര്‍ക്ക് കഴിയില്ല.
ആദ്യനീക്കത്തില്‍ പരാജയപ്പെട്ടെങ്കിലും കോണ്‍ഗ്രസിന്റെയും ജെ ഡി എസിന്റെയും എം എല്‍ എമാരെ ചാക്കിട്ടുപിടിക്കാനുള്ള ശ്രമം ബി ജെ പി ഉപേക്ഷിക്കില്ലെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് എം എല്‍ എമാരെ റിസോര്‍ട്ടുകളില്‍ തന്നെ പാര്‍പ്പിച്ചിരിക്കുന്നത്. ചാഞ്ചാടി നില്ക്കുന്ന എം എല്‍ എമാരെ പാട്ടിലാക്കാനുള്ള ശ്രമം ബി ജെ പി തുടരുകതന്നെയാണെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.