ഗയ|
VISHNU N L|
Last Modified ചൊവ്വ, 26 മെയ് 2015 (12:54 IST)
ജെഡിയു നേതാവിന് ലഭിച്ച പാഴ്സൽ തുറക്കുന്നതിനിടെ ബോംബ് സ്ഫോടനം . നേതാവിന്റെ അടുത്ത ബന്ധു കൊല്ലപ്പെട്ടു . മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ന് രാവിലെ ഗയ ജില്ല പ്രസിഡന്റ് അഭയ് കുശ് വാഹയുടെ വീട്ടിലാണ് സ്ഫോടനം നടന്നത്.
കുശ് വാഹയുടെ ബന്ധു 24
വയസുള്ള സന്തോഷ് കുമാറാണ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടത് . മറ്റൊരു ബന്ധു ജയ് ഹിന്ദ് ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിലാണ്. സംഭവത്തിന് പിന്നിൽ നക്സലുകളുടെ ഇടപെടലുണ്ടോയെന്ന് അന്വേഷിക്കുന്നതായി ഗയ പോലീസ് സൂപ്രണ്ട് മനു മഹാരാജ് പറഞ്ഞു.