അനുബന്ധ വാര്ത്തകള്
- ആരോഗ്യമന്ത്രാലയത്തിന്റെ പേരിൽ വ്യാജ തൊഴിൽ പോർട്ടൽ, ഒരുമാസത്തിനിടെ തട്ടിയത് 1.09 കോടി രൂപ
- 24 മണിക്കൂറിനിടെ 47,638 പേർക്ക് രോഗബാധ, 54,157 രോഗമുക്തർ, രാജ്യത്ത് കൊവിഡ് ബാധിതർ 84 ലക്ഷം കടന്നു
- എല്ലാദിവസവും തെർമൽ സ്കാനിങ്, ആഴ്ചയിൽ ആറുദിവസം ക്ലാസ്, കോളേജുകൾ തുറക്കുന്നതിന് യുജിസിയുടെ മാർഗനിർദേശങ്ങൾ
- മദ്യത്തോടൊപ്പം കഴിയ്ക്കാൻ 'ടച്ചിങ്സ്' വാങ്ങി നൽകിയില്ല; മദ്യപൻ 14 കാരനെ കുത്തിക്കൊന്നു
- കൊവിഡ് കൈകാര്യം ചെയ്യുന്നതിൽ ട്രംപ് പരാജയം, മോദി ഇന്ത്യയിലെ 130 കോടി ജനങ്ങളെ രക്ഷിച്ചു: ജെ പി നഡ്ഡ
ബിലീവേഴ്സ് ചർച്ച് ആസ്ഥാനത്ത് റെയ്ഡ്, അഞ്ച് കോടി പിടിച്ചെടുത്തു, വിദേശ സഹായമെത്തിയത് 6,000 കോടി
കൊച്ചി: ബിലീവേഴ്സ് ചർച്ച് ആസ്ഥാനത്ത് റെയിഡ് നടത്ത് ആദയനികുതി വകുപ്പ്. ഡൽഹിയിലും കേരളത്തിലുമയി നടത്തിയ റെയിഡിൽ കണക്കിൽപ്പെടാത്ത അഞ്ചുകോടി രൂപ കണ്ടെത്തി. ഡൽഹിയിനിന്നും മൂന്നേമുക്കാൽ കോടി രൂപയും, കേരളത്തിൽനിന്നും ഒന്നേകാൽ കോടി രൂപയുമാണ് കണ്ടെത്തിയത്. ഇതിൽ 57 ലക്ഷം കണ്ടെത്തിയത് വഹനത്തിൽനിന്നുമാണ്. അഞ്ച് വർഷത്തിനിടെ വിദേശ നിക്ഷേപമായി ബിലീവേഴ്സ് ചർച്ചിൽ എത്തിയത് 6,000 കോടി രൂപയാണെന്നും, വിദേശ സഹായ നിയമവുമവുമായി ബന്ധപ്പെട്ട് വലിയ തട്ടിപ്പാണ് ബിലിവേഴ്സ് ചർച്ചിൽ ഉണ്ടായത് എന്നും ആദായനികുതി വകുപ്പ് പറയുന്നു.
ഇന്നലെ രാവിലെ മുതലാണ് ബിലീവേഴ്സ് ചർച്ചിന്റെ പ്രധാന കേന്ദ്രങ്ങളിലും സ്ഥാപനങ്ങളിലും റെയ്ഡ് ആരംഭിച്ചത്. പല കേന്ദ്രങ്ങളിലും റെയ്ഡ് ഇപ്പോഴും തുടരുകയാണ്. ചാരിറ്റി പ്രവർത്തനങ്ങൾക്കായി ലഭിയ്ക്കുന്ന വിദേശ സഹായം അതിന് മാത്രമേ ഉപയോഗിയ്ക്കാനാകു. ഇതിൽ സർക്കാരിന് കൃത്യമായി കണക്ക് നൽകുകയും വേണം എന്നാൽ ഈ തുക റിയൽ എസ്റ്റേറ്റ് മേഖലയിൽ ബിലീവേഴ്സ് ചർച്ച് നിക്ഷേപിയ്ക്കുന്നതായി ആദായ നികുതി വകുപ്പ് കണ്ടെത്തി.