24 മണിക്കൂറിനിടെ 47,638 പേർക്ക് രോഗബാധ, 54,157 രോഗമുക്തർ, രാജ്യത്ത് കൊവിഡ് ബാധിതർ 84 ലക്ഷം കടന്നു

വെബ്ദുനിയ ലേഖകൻ| Last Modified വെള്ളി, 6 നവം‌ബര്‍ 2020 (09:54 IST)
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 47,638 പുതിയ കൊവിഡ് പൊസിറ്റീവ് കേസുകൾ. ഇതോടെ രാജ്യത്താകെ കൊവിഡ് ബാധിതരുടെ എണ്ണം 84 ലക്ഷം കടന്നു. 84,11,724 പേർക്കാണ് ഇന്ത്യയിൽ ആകെ കൊവിഡ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളെക്കാൾ രോഗമുക്തരുടെ എണ്ണമാണ് കൂടുതൽ. 54,157പേരാണ് കഴിഞ്ഞ ദിവസം രോഗമുക്തി നേടിയത്.

670 പേർ ഇന്നലെ മരിച്ചു. കൊവിഡ് ബാധിച്ച് രാജ്യത്ത് മരണപ്പെട്ടവരുടെ എണ്ണം 1,24,985 ആയി ഉയർന്നു. രാജ്യത്ത് രോഗമുക്തരുടെ എണ്ണം 77 ലക്ഷം കടന്നു എന്നത് ആശ്വാസകരമാണ്. 77,65,966 പേർ ഇന്ത്യയിൽ കൊവിഡിൽനിന്നും രോഗമുക്തി നേടി. 5,20,773 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :