1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. It law 2021 in india

ഐടി നിയമം 2021 ഇന്നുമുതല്‍ പ്രാബല്യത്തില്‍; പ്രതികരിക്കാതെ ട്വിറ്റര്‍

It Law 2021
രാജ്യത്ത് ഐടി നിയമം 2021 നിലവില്‍ വരുമ്പോള്‍ പ്രതികരിക്കാതെ ട്വിറ്റര്‍. നിയമം പാലിക്കുമെന്ന് ഫേസ്ബുക്കും ഗൂഗിളും യുട്യൂബും നേരത്തേ അറിയിച്ചു. എന്നാല്‍ വിഷയത്തില്‍ ട്വിറ്റര്‍ മാത്രമാണ് പ്രതികരണം നടത്താത്തത്. സാമൂഹിക മാധ്യമങ്ങളിലെ പരാതികള്‍ പരിശോധിക്കാന്‍ ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന നിര്‍ദേശം നിയമത്തില്‍ ഉണ്ട്.
 
എന്നാല്‍ ഒരു സാമൂഹിക മാധ്യമം മാത്രമാണ് ഇത്തരത്തില്‍ ഉദ്യോഗസ്ഥരെ നിയമിച്ചതായി അറിയുന്നത്. ഇന്നുമുതല്‍ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യപ്പെടുന്ന നിയമവിരുദ്ധകാര്യങ്ങള്‍ക്ക് കമ്പനികള്‍ക്കും ഉത്തരവാദിത്വം ഉണ്ട് എന്നതാണ് പുതിയ നിയമത്തിന്റെ പ്രത്യേകത.
അടുത്ത ലേഖനം
പ്രിയങ്ക തൂങ്ങിമരിക്കുന്നതിനു മുന്‍പ് ഉണ്ണി രാജന്‍ പി.ദേവിനോട് ഫോണില്‍ സംസാരിച്ചു; നിര്‍ണായക തെളിവുകള്‍