ശ്രീനു എസ്|
Last Modified ബുധന്‍, 26 മെയ് 2021 (08:08 IST)
ഭാര്യയുടെ ഒളിച്ചോട്ടം, വഴിയില്‍ തടഞ്ഞുനിര്‍ത്തി കാമുകന്റെ രണ്ടുകാലും ഭര്‍ത്താവും കൂട്ടരും അടിച്ച് ഒടിച്ചു. കണ്ണൂര്‍ തലശേരിയിലാണ് സംഭവം. ഇന്നലെ രാത്രി ഗോപാല്‍പേട്ടില്‍ വച്ചായിരുന്നു ഇവരെ ഭര്‍ത്താവും സംഘവും പിടികൂടിയത്. കാലുകള്‍ അടിച്ച് ഒടിച്ച ശേഷം ഇയാളെ കൂത്തുപറമ്പില്‍ ഉപേക്ഷിക്കുകയായിരുന്നു.
പരിക്കേറ്റുകിടന്ന യുവാവിനെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കാലുകള്‍ക്ക് ഗുരുതരമായ പൊട്ടലുണ്ട്. ജില്ലാ ആശുപത്രിയിലാണ് യുവാവ് ചികിത്സയില്‍ കഴിയുന്നത്.