അനുബന്ധ വാര്‍ത്തകള്‍
- ഇന്ത്യ ന്യൂസിലൻഡിനെ വീഴ്ത്തിയിരിക്കും, കാരണങ്ങൾ ഇവ
- സംസ്ഥാനത്ത് ഇന്ന് 29,803 പേർക്ക് കൊവിഡ്, 177 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി 20.84
- വിശാഖപട്ടണത്ത് ഹിന്ദുസ്ഥാൻ പെട്രോളിയം പ്ലാന്റിൽ അഗ്നിബാധ
- ബ്ലാക്ക് ഫംഗസ് മരുന്നിന്റെ വിതരണം കേന്ദ്രം കൂട്ടി
- രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു: പുതിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 1,96,427 കേസുകള്‍
ടേൺ ലഭിച്ചാൽ ഇന്ത്യ ടെസ്റ്റ് പരമ്പര 5-0ന് നേടിയാലും അത്ഭുതമില്ല: മോണ്ടി പനേസർ
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് പിന്നാലെ ഇംഗ്ലണ്ടുമായുള്ള അഞ്ച് ടെസ്റ്റ് മത്സരങ്ങളടങ്ങിയ പരമ്പരയ്‌ക്കായി തയ്യാറെടുക്കുകയാണ് ഇന്ത്യൻ സംഘം. ഇംഗ്ലണ്ടിലെ വേഗവും ബൗൺസുമുള്ള പിച്ചിൽ ഇന്ത്യൻ വിജയം ബുദ്ധിമുട്ടായിരിക്കുമെന്ന് വിലയിരുത്തപ്പെടുമ്പോൾ പിച്ചിൽ പന്ത് ടേൺ ചെയ്യുകയാണെങ്കിൽ ഇന്ത്യ ഇംഗ്ലണ്ടിനെ 5-0ന് പരാജയപ്പെടുത്തിയാലും അത്ഭുതമില്ലെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് മുൻ ഇംഗ്ലണ്ട് സ്പിൻ താരമായിരുന്ന മോണ്ടി പനേസർ.
പിച്ചിന്റെ ആനുകൂല്യം ലഭിച്ചാല്‍ ഇംഗ്ലണ്ടിന്റെ ബലഹീനതയെ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ മുതലാക്കുമെന്നാണ് പനേസർ പറയുന്നത്. രവീന്ദ്ര ജഡേജ,ആര്‍ അശ്വിന്‍ എന്നീ മികച്ച സ്പിന്നര്‍മാരാണ് ഇന്ത്യക്കൊപ്പമുണ്ട്.അക്ഷര്‍ പട്ടേല്‍,വാഷിങ്ടണ്‍ സുന്ദര്‍ എന്നീ സ്പിന്‍ ഓള്‍റൗണ്ടര്‍മാർ കൂടി ചേരുമ്പോൾ ഇന്ത്യ അപകടകാരികളാകും.പന്ത് ടേണ്‍ ചെയ്താല്‍ ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍മാര്‍ ഇന്ത്യയിൽ നടന്നത് പോലെ പാട്പെടും.ഇംഗ്ലണ്ട് താരങ്ങളുടെ ദൗര്‍ബല്യം മുതലാക്കാന്‍ കെല്‍പ്പുള്ള ബൗളര്‍മാരാണ് ഇന്ത്യക്കൊപ്പമുള്ളതെന്നും പനേസർ പറഞ്ഞു.